സോളാർ കേസ് വ്യാജമാണെന്ന് തെളിഞ്ഞു, പൊതുരംഗത്ത് പ്രവർത്തിക്കുന്നവരെ താറടിക്കാൻ ശ്രമം; പി.എം.എ സലാം

സോളാർ കേസ് വ്യാജമാണെന്ന് തെളിഞ്ഞുവെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവരെ താറടിക്കാൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു. ഇ.പി ജയരാജൻ റിസോർട്ട് ആരോപണത്തിൽ പോളിറ്റ് ബ്യൂറോയല്ല അന്വേഷണം നടത്തേണ്ടത്, പൊലീസാണ് അന്വേഷണം നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ അഭിഭാഷകന്‍ ഉന്നയിച്ച ആരോപണം പച്ചക്കള്ളമെന്ന് പി എം എ സലാം പ്രതികരിച്ചു. ഷുക്കൂര്‍ വധക്കേസില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ല. അഭിഭാഷകനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും സലാം വ്യക്തമാക്കി.
കെ സുധാകരന്റെ പരാമര്‍ശം യു ഡി എഫില്‍ ചര്‍ച്ച ചെയ്യും
കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം ഗൗരവമുള്ളതെന്ന കെ സുധാകരന്റെ പരാമര്‍ശം യു ഡി എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ലീഗ് നേതാവ് പറഞ്ഞു. ലീഗ് പറഞ്ഞതു തന്നെയാണ് സുധാകരനും പറഞ്ഞതെന്നാണ് കരുതുന്നത്. അതിലപ്പുറം വല്ലതുമുണ്ടോയെന്ന് യു ഡി എഫ് യോഗത്തില്‍ ആരായുമെന്നും സലാം കൂട്ടിച്ചേര്‍ത്തു.
Read Also: ‘സോളാര്‍ പീഡനക്കേസ് കെട്ടുകഥ, ഉമ്മന്‍ ചാണ്ടി പത്തരമാറ്റുള്ള രാഷ്ട്രീയ നേതാവ്’; എ.കെ ആന്റണി
Story Highlights: PMA Salam response Solar Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here