‘സോളാര്‍ പീഡനക്കേസ് കെട്ടുകഥ, ഉമ്മന്‍ ചാണ്ടി പത്തരമാറ്റുള്ള രാഷ്ട്രീയ നേതാവ്’; എ.കെ ആന്റണി

സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സിബിഐ റിപ്പോർട്ട് അതിശയപ്പെടുത്തുന്നില്ല. സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.
സോളാര്‍ പീഡനക്കേസ് ഒരു കെട്ടുകഥയാണ്. ഉമ്മൻ ചാണ്ടിയെ കുട്ടിക്കാലം മുതൽ അറിയാം. ഉമ്മൻചാണ്ടി അഗ്നിശുദ്ധി വരുത്തി പത്തരമാറ്റുള്ള രാഷ്ട്രീയ നേതാവാണെന്ന് തെളിയിച്ചതായും എ.കെ ആന്റണി പറഞ്ഞു. വിഷയത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് കെ.സി ജോസഫും രംഗത്തെത്തി. ഇല്ലാത്ത കേസിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ ഇന്ന് സ്വന്തം പാര്‍ട്ടിയിലെ കൂരമ്പുകള്‍ ഏറ്റുവാങ്ങുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
Story Highlights: Solar molestation case myth; AK Antony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here