തുനിഷയുടെ മരണം; ലവ് ജിഹാദ് കൂടി അന്വേഷിക്കണമെന്ന് ബിജെപി എംഎൽഎ

ടെലിവിഷൻ നടി തുനിഷ ശർമ്മയുടെ മരണത്തിൽ ലവ് ജിഹാദ് വശം കൂടി അന്വേഷിക്കണമെന്ന് ബിജെപി എംഎൽഎ. മഹാരാഷ്ട്രയിലെ എംഎൽഎ അതുൽ ഭട്ഖൽക്കരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് നടി തുനിഷ (21) ടിവി സീരിയലിന്റെ സെറ്റിൽ ആത്മഹത്യ ചെയ്തത്. കേസിൽ സഹനടൻ ഷീജൻ ഖാനെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരീഷ് മഹാജൻ ലവ് ജിഹാദ് ആരോപണം ഉന്നയിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ തടയാൻ കർശനമായ നിയമം കൊണ്ടുവരുന്നത് സംസ്ഥാനത്തിൻ്റെ ആലോചനയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഭട്ഖൽക്കറുടെ പരാമർശം. ലവ് ജിഹാദിന്റെ വശം കണക്കിലെടുത്താണ് പൊലീസ് ഇക്കാര്യം അന്വേഷിക്കേണ്ടതെന്നും ഭട്ഖൽക്കർ പറഞ്ഞു.
മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ വിവാഹത്തിന്റെ പേരിൽ മതം മാറ്റുന്നുവെന്ന് ആരോപിച്ച് വലതുപക്ഷ പ്രവർത്തകർ പലപ്പോഴും ലവ് ജിഹാദ് എന്ന പദം ഉപയോഗിക്കാറുണ്ട്. 21 കാരിയായ ശർമ്മയെ ശനിയാഴ്ചയാണ് സീരിയലിന്റെ സെറ്റിലെ മേക്കപ്പ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Story Highlights: Probe Love Jihad Angle In Actor Tunisha Sharma Death BJP MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here