തൊട്ടടുത്ത സീറ്റിൽ ചാൾസ് ശോഭരാജ്; പേടിയോടെ യാത്രക്കാരി, വൈറലായി ചിത്രം

സീരിയൽ കില്ലർ ചാൾസ് ശോഭരാജ് അടുത്തിടെയാണ് ജയിലിൽ നിന്ന് മോചിതനായിരുന്നു. നേപ്പാൾ ജയിലിൽ നിന്ന് മോചിതനായ ശോഭരാജിനെ ഫ്രാൻസിലേക്ക് നാടുകടത്തി. ഖത്തർ എയർവേഴ്‌സിൽ യാത്ര ചെയ്യുന്ന ശോഭരാജിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. വിമാനത്തിൽ തന്റെ തൊട്ടടുത്തിരുന്ന ചാൾസ് ശോഭരാജിനെ തിരിച്ചറിഞ്ഞ യാത്രക്കാരി ഭയന്നിരിക്കുന്നതാണ് ചിത്രം.
ചാള്‍സ് ശോഭരാജിന്റെ ആരോഗ്യം പരിഗണിച്ചാണ് നേപ്പാള്‍ സുപ്രീംകോടതി ഇയാളെ ജയില്‍മോചിതനാക്കാന്‍ വിധിച്ചത്. ചാൾസ് ശോഭരാജിന് അടുത്തിരിക്കുന്ന യുവതി ഭയത്തോടെ നോക്കുന്നതും പരമാവധി അകന്നിരിക്കാന്‍ ശ്രമിക്കുന്നതും ചിത്രത്തിൽ കാണാം. ഫോട്ടോയ്ക്ക് വ്യത്യസ്ത തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
I would also be looking a little scared if I found out I was seated next to a serial killer on a long haul flight to Paris. #CharlesSobhraj #TheSerpent #BikiniKiller pic.twitter.com/scMICJ6zgW
— Mark A. Thomson (@MarkAlanThomson) December 24, 2022
ജയിൽ മോചിതനായതിനു പിന്നാലെ ഖത്തർ എർവേയ്സിന്റെ QR647 വിമാനത്തിലാണ് ശോഭരാജ് ദോഹയിലേക്ക് പറന്നത്. അവിടെ നിന്ന് പാരീസിലേക്ക് പോകാനായിരുന്നു പ്ലാൻ. അതേസമയം, നേപ്പാളിലെ രണ്ട് കൊലപാതക കേസുകളില്‍ താന്‍ നിരപരാധിയാണെന്ന് ചാള്‍സ് ശോഭ്‍രാജ് പറഞ്ഞു.
നീണ്ട 19 വര്‍ഷത്തിനു ശേഷമാണ് ചാള്‍സ് ജയില്‍മോചിതനായത്. 1970കളില്‍ നേപ്പാളില്‍ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ചാള്‍സ് തടവിലായത്. 2003 മുതല്‍ കാഠ്മണ്ഡു ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു. മറ്റൊരു കേസിലും കുറ്റക്കാരനാണെന്ന് 2014ല്‍ കണ്ടെത്തിയതോടെ രണ്ടാമത്തെ ജീവപര്യന്തവും ലഭിച്ചു.
Story Highlights: serial killer charles sobhraj sitting beside young woman got afraid on flight goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here