Advertisement

തുനിഷ ശർമയുടെ മരണം കൊലപാതകമെന്ന് കങ്കണ റണാവത്ത്

December 28, 2022
2 minutes Read
tunisha sharma kangana ranaut

ടെലിവിഷൻ നടി തുനിഷ ശർമയുടെ മരണം കൊലപാതകമെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് കങ്കണയുടെ ആരോപണം. അവൾ സ്വയം ജീവനൊടുക്കിയെങ്കിൽ അതവൾ ഒറ്റയ്ക്ക് ചെയ്തല്ല, അതൊരു കൊലപാതകമാണെന്നാണ് കങ്കണ തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. (tunisha sharma kangana ranaut)

Read Also: തുനിഷയുടെ മരണം; ലവ് ജിഹാദ് കൂടി അന്വേഷിക്കണമെന്ന് ബിജെപി എംഎൽഎ

‘ഒരു സ്ത്രീയ്ക്ക് എന്തുമായും താദാമ്യം പ്രാപിക്കാൻ കഴിയും. പ്രണയ നൈരാശ്യം, വിവാഹം, പ്രണയബന്ധം, പ്രിയപെട്ടയാൾ എന്നിങ്ങനെ എന്തിൻ്റെ നഷ്ടവും സഹിക്കാനാവും. എന്നാൽ, തൻ്റെ പ്രണയ ജീവിതത്തിലൊരിക്കലും പ്രണയമില്ലെന്നത്, തൻ്റെ പ്രണയവും വൈകാരികതയും മറ്റേയാൾക്ക് എളുപ്പത്തിൽ ചൂഷണം ചെയ്യാൻ കഴിയുമെന്നത്, തൻ്റെ സത്യം മറ്റേയാൾക്ക് അങ്ങനെയല്ലെന്നും തന്നെ വൈകാരികമായും ശാരീരികമായും ദുരുപയോഗം ചെയ്യാനാണ് അയാൾ ഒപ്പമുണ്ടായിരുന്നതെന്നുമുള്ള തിരിച്ചറിവ് സഹിക്കാനാവില്ല. അങ്ങനെയൊരു അവസരത്തിൽ ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ അവൾക്ക് കഴിയില്ല. അതുകൊണ്ട് അവൾ സ്വയം ജീവനൊടുക്കിയെങ്കിൽ അതവൾ ഒറ്റയ്ക്ക് ചെയ്തല്ല, അതൊരു കൊലപാതകമാണ്.’- കങ്കണ കുറിച്ചു.

തുനിഷ ശർമ്മയുടെ മരണത്തിൽ ലവ് ജിഹാദ് വശം കൂടി അന്വേഷിക്കണമെന്ന് ബിജെപി എംഎൽഎ ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ എംഎൽഎ അതുൽ ഭട്ഖൽക്കരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് നടി തുനിഷ (21) ടിവി സീരിയലിന്റെ സെറ്റിൽ ആത്മഹത്യ ചെയ്തത്. കേസിൽ സഹനടൻ ഷീജൻ ഖാനെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരീഷ് മഹാജൻ ലവ് ജിഹാദ് ആരോപണം ഉന്നയിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ തടയാൻ കർശനമായ നിയമം കൊണ്ടുവരുന്നത് സംസ്ഥാനത്തിൻ്റെ ആലോചനയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഭട്ഖൽക്കറുടെ പരാമർശം. ലവ് ജിഹാദിന്റെ വശം കണക്കിലെടുത്താണ് പൊലീസ് ഇക്കാര്യം അന്വേഷിക്കേണ്ടതെന്നും ഭട്ഖൽക്കർ പറഞ്ഞു.

Story Highlights: tunisha sharma murder kangana ranaut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top