Advertisement

യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ബിസിനസ് തുടങ്ങാന്‍ ശമ്പളത്തോടെ അവധി

December 28, 2022
3 minutes Read
UAE one year leave for govt employees for businesses

യുഎഇയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് ബിസിനസ് ചെയ്യുന്നതില്‍ ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍. ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ജീവനക്കാരായ സ്വദേശികള്‍ക്ക് ശമ്പളത്തോടെ അവധി നല്‍കും. 2023 ജനുവരി 2 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. ഒരു വര്‍ഷം വരെയാണ് ശമ്പളത്തോടെയുള്ള അവധി നല്‍കുന്നത്. ഇക്കാലയളവില്‍ പകുതി ശമ്പളമാണ് നല്‍കുക.(UAE one year leave for govt employees for businesses)

ഈ വര്‍ഷം ജൂലൈയില്‍ യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പഖ്യാപിച്ചത്. എമിറാത്തികള്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പിന്തുണയാണിതെന്ന് അധികൃതര്‍ പറഞ്ഞു.

ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. സ്വദേശികളെ കൂടുതലായി ബിസിനസ് മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ നിന്ന് രാജിവയ്‌ക്കേണ്ടി വരില്ലെന്നത് കൂടുതല്‍ പേരെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാക്കും.

ലോകത്ത് ആദ്യമായാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തരമൊരു ആനുകൂല്യം ലഭിക്കുന്നത്. ജീവനക്കാരന്‍ ജോലി ചെയ്യുന്ന ഫെഡറല്‍ അതോറിറ്റിയുടെ തലവനാകും അവധിക്ക് അംഗീകാരം നല്‍കേണ്ടത്. ശമ്പളമില്ലാത്ത അവധിയും വാര്‍ഷിക അവധിയും കൂട്ടിച്ചേര്‍ക്കുകയും ആകാം. ദേശീയ സമ്പദ് വ്യവസ്ഥയുടെ പുരോഗതിക്കായി വാണിജ്യ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ യുവാക്കളെ പുതിയ തീരുമാനം പ്രോത്സാഹിപ്പിക്കുമെന്ന് ദുബായി ഭരണാധികാരി പറഞ്ഞു.

Read Also: ബഹ്‌റൈനില്‍ കുഴഞ്ഞ് വീണ് ആലപ്പുഴ സ്വദേശി മരിച്ചു

സ്വയം തൊഴിലിനായി സംരംഭകത്വ അവധി നേടിയ ജീവനക്കാരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും സംരംഭകത്വ മേഖലകളില്‍ അവരെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ലൈല ഉബൈദ് അല്‍ സുവൈദി പറഞ്ഞു.

Story Highlights: UAE one year leave for govt employees for businesses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top