Advertisement

മദീനയില്‍ ഖുബാ പള്ളി വികസനം; പദ്ധതിക്കായി 200 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കും

December 29, 2022
2 minutes Read
200 buildings will demolished for Development of Quba Mosque

മദീനയില്‍ ഖുബാ പള്ളിയുടെ ആദ്യഘട്ട വികസന പദ്ധതിക്കായി 200 കെട്ടിടങ്ങള്‍ പൊളിച്ച് നീക്കും. കൃഷിയിടങ്ങളും ചരിത്ര സ്ഥലങ്ങളും സംരക്ഷിച്ച് കൊണ്ടാണ് ഖുബാ പള്ളിയുടെ വിപുലീകരണം നടക്കുക. പദ്ധതി പൂര്‍ത്തിയായാല്‍ സൌദിയിലെ ഏറ്റവും വലിയ മൂന്നാമത്തെ പള്ളിയായി ഇത് മാറും.

സൗദി മന്ത്രിസഭ പാസാക്കിയ സുരക്ഷ നിരീക്ഷണ കാമറ വ്യവസ്ഥകള്‍ വാണിജ്യ വെയര്‍ഹൗസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍,ബാങ്കുകള്‍, എക്‌സ്‌ചേഞ്ച്, മണി ട്രാന്‍സ്ഫര്‍ സെന്ററുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലഅറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ സൗദി മന്ത്രിസഭ നടപ്പാക്കിയത്.

ഹോട്ടലുകള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കാമറ നിയമം ബാധകമാണെന്ന് നേരത്തേ മന്ത്രാലയം വ്യക്തമാക്കിയതാണ്. പൊതു, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സിറ്റികള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, താമസ കെട്ടിടങ്ങള്‍,
റെസിഡന്റ്‌സ് കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളിലും ഇത് ബാധകമായിരിക്കും. എന്നാല്‍, വ്യക്തികള്‍ സ്വകാര്യ താമസ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന കാമറകള്‍ ഇതിന്റെ പരിധിയില്‍ വരില്ല.

Read Also: രാജ്യങ്ങള്‍ക്ക് മാനുഷിക, വികസന സഹായം നല്‍കുന്നതില്‍ ലോകത്ത് ഒന്നാമത് സൗദി അറേബ്യ

കാമറ നശിപ്പിക്കുകയോ റെക്കോഡ് ചെയ്യാതിരിക്കുകയോ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയോ ചെയ്താല്‍ 500 മുതല്‍ 20,000 റി 20,000 റിയാല്‍ വരെ പിഴയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി

Story Highlights: 200 buildings will demolished for Development of Quba Mosque

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top