2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനായി ഇന്ത്യ ശ്രമിക്കുമെന്ന് കായിക മന്ത്രി

2036ലെ ഒളിമ്പിക്സിനു വേദിയാവാൻ ഇന്ത്യ ശ്രമിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ. 2036 ഒളിമ്പിക്സിൽ ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ഗൗരവമായി ശ്രമിക്കുകയാണ്. എല്ലാ മേഖലയിലും ഇന്ത്യ ലോക ശക്തിയായിക്കഴിഞ്ഞു. കായിക രംഗത്തും അങ്ങനെയാവുന്നതിൽ എന്താണ് തെറ്റ് എന്നും അദ്ദേഹം ചോദിച്ചു.
മുൻപ് ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസും അടക്കം ലോക കായിക ഇവൻ്റുകൾ വിജയകരമായി നടത്തിയിട്ടുള്ള ഇന്ത്യക്ക് പക്ഷേ ഇതുവരെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായിട്ടില്ല. പാരിസ്, ലോസ് ആഞ്ചലസ്, ബ്രിസ്ബേൻ എന്നീ വേദികളാണ് വരുന്ന മൂന്ന് ഒളിമ്പിക്സുകൾക്ക് ആതിഥേയരാവുക. ഇതിനു ശേഷം വരുന്ന ഒളിമ്പിക്സാണ് 2036ലേത്. ആദ്യ ഘട്ടത്തിൽ 10 നഗരങ്ങളാണ് ഒളിമ്പിക്സ് ആതിഥേയത്വത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉണ്ടാവുക. ഇതിൽ നിന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി ആതിഥേയ നഗരത്തെ തെരഞ്ഞെടുക്കും.
Story Highlights: 2036 olympics india anurag thakur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here