Advertisement

‘ഖത്തർ മോഡൽ മാലിന്യ നിർമാർജനം’; ലോകകപ്പ് കാലത്തെ 80 ശതമാനം മാലിന്യവും പുനരുപയോഗിച്ചു

December 29, 2022
Google News 3 minutes Read

ലോകകപ്പ് സമയത്തെ 80 ശതമാനം മാലിന്യവും പുനരുപയോഗിച്ച് വീണ്ടും ഖത്തർ മോഡൽ മാതൃക. ലോകകപ്പ് ഫുട്‌ബോൾ സംഘാടനവുമായി ബന്ധപ്പെട്ട ഓരോ ആശയവും പ്രയോഗഗികമാക്കിയതിൽ നിന്ന് കയ്യടി നേടുകയാണ് ഖത്തർ. ലോകകപ്പിലെ 2000 ടൺ മാലിന്യമാണ് സംഘാടകർ റീസൈക്കിൾ ചെയ്തത്.(80% of waste from Qatar World Cup stadiums recycled)

ലോകകപ്പ് കാലത്ത് സ്റ്റേഡിയങ്ങളിലും ഫാൻ ഫെസ്റ്റിവലിലുമെല്ലാമായി വന്ന മാലിന്യങ്ങളിൽ 80 ശതമാനവും റീസൈക്കിൾ ചെയ്താണ് ഖത്തർ പുതിയ മാതൃക തീർത്തിരിക്കുന്നത്. 20,00 ടൺ മാലിന്യമാണ് റീസൈക്കിൾ ചെയ്യുകയോ വളമാക്കി മാറ്റുകയോ ചെയ്തത്.

Read Also: ശമ്പളം കിട്ടിയാൽ ആദ്യം എന്ത് ചെയ്യണം ? എങ്ങനെ ബജറ്റ് ഉണ്ടാക്കാം ? എങ്ങനെ പണം കരുതിവയ്ക്കാം ?

ബദർ അൽമീർ- സസ്റ്റയ്‌നബിലിറ്റി എഞ്ചിനീയർ മാലിന്യങ്ങൾ പരമാവധി കുറയ്ക്കുക, പുനരുപയോഗ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുക എന്നതായിരുന്നു സംഘാടകരുടെ നയം. വേദികളിൽ നിന്നും മറ്റും ലഭിച്ച മാലിന്യങ്ങൾ പ്രത്യേകം തരംതിരിച്ചാണ് പ്ലാന്റുകളിലേക്ക് അയച്ചത്. അറബ് കപ്പ് സമയത്തും മാലിന്യ സംസ്‌കരണത്തിലും പുനരുപയോഗത്തിലും ഖത്തർ ആവിഷ്‌കരിച്ച പദ്ധതികൾ വിജയം കണ്ടിരുന്നു.

Story Highlights: 80% of waste from Qatar World Cup stadiums recycled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here