‘യുണൈറ്റഡിനോട് ഗുഡ്‌ബൈ’; ക്രിസ്റ്റ്യാനോ ജൂനിയർ റയൽ മഡ്രിഡിൽ; 20 കളികളിൽ 50 ഗോൾ നേടി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍ വീണ്ടും റയല്‍ മഡ്രിഡ് അക്കാദമിയുമായി കരാറിലെത്തി. റൊണാള്‍ഡോ യുണൈറ്റഡ് വിട്ടതിന് പിന്നാലെയാണ് മകനും ഇംഗ്ലീഷ് ക്ലബിന്റെ യൂത്ത് അക്കാദമിയോട് വിടപഞ്ഞത്. പിന്നാലെ റയല്‍ മാഡ്രിഡ് അക്കാദമിയുമായി ക്രിസ്റ്റ്യാനോ ജൂനിയര്‍ പുതിയ കരാറിലെത്തി.(cristiano ronaldo jr leaves manchester united)
നേരത്തെ റയലിന്റെ അക്കാദമിയില്‍ കളിച്ചിരുന്ന ക്രിസ്റ്റ്യാനോ ജൂനിയര്‍ 20 കളികളില്‍ നിന്ന് 50 ഗോളുകളും നേടിയിട്ടുണ്ട്. 12കാരനായ ക്രിസ്റ്റ്യാനോ ജൂനിയര്‍ യുവന്റസിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും യൂത്ത് അക്കാദമികള്‍ക്കായി ഒട്ടേറെ ഗോള്‍ നേടിയിട്ടുണ്ട്.
റൊണാള്‍ഡോ റയല്‍ മഡ്രിഡ് വിട്ട് യുവന്റസിലേക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കും ചേക്കേറിയപ്പോള്‍ ക്രിസ്റ്റ്യാനോ ജൂനിയറും റയല്‍ വിട്ടു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതോടെ ഫ്രീ ഏജന്റായ റൊണാള്‍ഡോ മുന്‍ ക്ലബായ റയല്‍മഡ്രിഡില്‍ മകനൊപ്പം പരിശീലനം തുടങ്ങിയിരുന്നു.റയല്‍ മഡ്രിഡിനായി 438കളികളില്‍ നിന്ന് 450ഗോളുകള്‍ റൊണാള്‍ഡോ നേടിയിട്ടുണ്ട്.
Story Highlights: cristiano ronaldo jr leaves manchester united
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here