‘ക്ഷേത്ര പ്രവേശനം മിനിറ്റുകള്‍ക്കുകള്ളില്‍ സാധ്യമാക്കി ‘; പതിറ്റാണ്ടുകൾ നീണ്ട അയിത്തം തീർത്ത് വനിതാ സിവിൽ സർവീസുകാർ

പട്ടികജാതി പട്ടികവർഗ വിഭാഗത്തില്‍പെട്ടവരുടെ ക്ഷേത്രപ്രവേശനം മിനിറ്റുകള്‍ക്കുകള്ളില്‍ സാധ്യമാക്കി വനിതാ സിവിൽ സർവീസുകാർ. പുതുക്കോട്ട കളക്ടറും എസ്.പിയുമാണ് വേങ്ങവയല്‍ ഗ്രാമത്തിലെ അയ്യനാര്‍ ക്ഷേത്രത്തിലേക്ക് ദളിതുകളെ കൈപ്പിടിച്ചു കയറ്റി പതിറ്റാണ്ടുകളായുള്ള അയിത്തത്തെ മാറ്റിഎഴുതിച്ചത്.(dalits enter pudukottai temple after years of being denied)
തമിഴ്നാട് പുതുക്കോട്ടയില്‍ വര്‍ഷങ്ങളായി രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും ശ്രമിച്ചിട്ടും നടക്കാത്ത പട്ടികജാതി,പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേത്രപ്രവേശനം മിനിറ്റുകള്‍ക്കുകള്ളിലാണ് രണ്ടു വനിതാ സിവില്‍ സര്‍വീസുകാര്‍ സാധ്യമാക്കിക്കൊടുത്തത്.
വേങ്ങവയല്‍ ഗ്രാമത്തിലെ എസ്,സി എസ്,ടി കോളനിക്കാര്‍ക്കുള്ള കുടിവെള്ള ടാങ്കില്‍ അജ്ഞാതര്‍ വിസർജം കലര്‍ത്തിയത് അന്വേഷിക്കാനെത്തിയതായിരുന്നു കളക്ടര്‍ കവിതാ രാമുവും എസ്.പി വനിതാ പാണ്ഡെയും. പ്രശ്നങ്ങള്‍ ചോദിച്ചറിയുന്നതിനിടെയാണ് പത്താം ക്ലാസുകാരിയും സഹോദരിയും പതിറ്റാണ്ടുകളായുള്ള അയിത്തത്തെ കുറിച്ചു പറഞ്ഞത്.
തുടർന്ന് ഭാരവാഹികളെ വിളിച്ചുവരുത്തി ക്ഷേത്രം തുറപ്പിച്ചു. പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നവരെയെല്ലാം ക്ഷേത്രത്തില്‍ കയറ്റി. പിറകെ കളക്ടറും എസ്.പിയും അകത്തുകടന്നു. ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ എസ്.സി എസ്.ടി പീഡന നിരോധന നിയമ പ്രകാരം കളക്ടര്‍ കേസെടുത്തിട്ടുണ്ട്.
Story Highlights: dalits enter pudukottai temple after years of being denied
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here