Advertisement

അന്താരാഷ്‌ട്ര വിമാനത്തിൽ ഇന്ത്യക്കാരുടെ ഏറ്റുമുട്ടൽ; വിഡിയോ വൈറൽ

December 29, 2022
3 minutes Read

ബാങ്കോക്കിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള അന്താരാഷ്‌ട്ര വിമാനത്തിൽ ഇന്ത്യൻ യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടി. തായ് സ്മൈൽ എയർവേ വിമാനത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവരം പുറത്തുവന്നത്.

രണ്ട് യാത്രക്കാർ തമ്മിൽ ആരംഭിച്ച വാക്കുതർക്കം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇവരിൽ ഒരാളുടെ സുഹൃത്തുക്കളും പ്രശ്നത്തിൽ ഇടപ്പെട്ടതോടെയാണ് കയ്യാങ്കളി രൂക്ഷമായത്. എയർ ഹോസ്റ്റസും മറ്റ് യാത്രക്കാരും ഇരു കൂട്ടരെയും തടയാൻ ശ്രമിക്കുകയും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.

Read Also: എമർജൻസി ലാൻഡിംഗ് നടത്തിയ ജിദ്ദ വിമാനത്തിൽ സ്വർണ കടത്തിയയാൾ പിടിയിൽ

യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ തായ് സ്മൈൽ എയർവേസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. വിമാനത്തിലെ യാത്രക്കാരിൽ ചിലർ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

Story Highlights: Fight Between Indian Passengers in Bangkok-Kolkata Flight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top