Advertisement

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെന്ന വ്യാജേന 6 പേരിൽ നിന്ന് 15 കോടി രൂപ തട്ടിയെടുത്തു; ഡൽഹിയിൽ 49കാരൻ പിടിയിൽ

December 29, 2022
1 minute Read

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെന്ന വ്യാജേന 6 പേരിൽ നിന്ന് 15 കോടി രൂപ തട്ടിയെടുത്ത 49കാരൻ പിടിയിൽ. ന്യൂഡൽഹിയിലാണ് സംഭവം. കൊവിഡ് വാക്സിൻ വിവിധയിടങ്ങളിൽ എത്തിക്കുന്നതിനുള്ള വർക്ക് ഓർഡറുകൾ നൽകാമെന്ന് വാഗ്ധാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഡൽഹി പൊലീസിൻ്റെ എകണോമിക് ഓഫൻസസ് വിങ്ങ് ആണ് ഇയാളെ പിടികൂടിയത്.

ഒരു കൺസ്ട്രക്ഷൻ കമ്പനിയിലാണ് പ്രതി ജോലി ചെയ്തിരുന്നത്. എന്നാൽ, ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ടതോടെ ഇയാൾക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായി. തുടർന്നാണ് അഞ്ച് പേർക്കൊപ്പം ഇയാൾ ആൾക്കാരെ പറ്റിക്കാൻ ആരംഭിച്ചത്. എല്ലാവരും പിടിയിലായിട്ടുണ്ട്. പല ആൾക്കാരിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഓരോരുത്തരിൽ നിന്നും 3 മുതൽ 4 കോടി രൂപ വരെ തട്ടിയെടുത്തു. പ്രാഥമികാന്വേഷണത്തിനിടെ പരാതി നൽകിയവർ ആറായി.

Story Highlights: health officer 15 crore duped arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top