Advertisement

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ അമ്മയും കുഞ്ഞും; രക്ഷകനായി പൊലീസ് ഓഫീസർ

December 29, 2022
3 minutes Read

റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ പാഞ്ഞുവന്ന ട്രെയിനിന് മുന്നിൽ നിന്ന് അമ്മയും കുഞ്ഞിനെയും രക്ഷപ്പെടുത്തി സിവിൽ പൊലീസ് ഓഫീസർ സജേഷ്. ഇന്നലെ രാത്രി ബേക്കൽ ബീച്ച് ഫെസ്റ്റ് കാണാനെത്തിയതായിരുന്നു അമ്മയും കുഞ്ഞും.(kerala police helping hands over mother and child)

കാസർഗോഡ് DHQ വിലെ സിവിൽ പൊലീസ് ഓഫീസറാണ് സജേഷ്. രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടയിൽ സജേഷിന് ട്രെയിൻ തട്ടി പരുക്ക് പറ്റിയിരുന്നു.സജേഷ് മംഗലാപുരം ഇൻഡ്യാന ഹോസ്പിറ്റലിൽ ചികിൽസയിലാണ്.സജേഷിനെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.

Read Also: ശമ്പളം കിട്ടിയാൽ ആദ്യം എന്ത് ചെയ്യണം ? എങ്ങനെ ബജറ്റ് ഉണ്ടാക്കാം ? എങ്ങനെ പണം കരുതിവയ്ക്കാം ?

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്നലെ രാത്രി ബേക്കൽ ബീച്ച് ഫെസ്റ്റ് കാണാനെത്തിയ അമ്മയും കുഞ്ഞും റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ പാഞ്ഞുവരുകയായിരുന്നു. ഇതുകണ്ട അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കാസറഗോഡ് DHQ വിലെ സിവിൽ പോലീസ് ഓഫീസർ സജേഷ് അവരെ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടയിൽ സജേഷിന് ട്രെയിൻ തട്ടി പരിക്ക് പറ്റിയിരുന്നു. സജേഷ് മംഗലാപുരം ഇൻഡ്യാന ഹോസ്പിറ്റലിൽ ചികിൽസയിലാണ്.

Story Highlights: kerala police helping hands over mother and child

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top