‘പത്താൻ സിനിമയിലും ഗാനങ്ങളിലും മാറ്റങ്ങൾ വേണം’; സെൻസർ ബോർഡ്

ജനുവരി 25 ന് പുറത്തിറങ്ങാനിരിക്കുന്ന ഷാരൂഖ്-ദീപിക ചിത്രം പത്താനിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് സെൻസർ ബോർഡ്. സിനിമയിലും ഗാനങ്ങളിലും ഉൾപ്പെടെ മാറ്റങ്ങൾ വരുത്താനും പുതുയ പതിപ്പ് സമർപ്പിക്കാനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) നിർമ്മാതാക്കളോട് നിർദ്ദേശിച്ചതായി ചെയർപേഴ്‌സൺ പ്രസൂൺ ജോഷി പറഞ്ഞു.
പ്രസൂൺ ജോഷി പറയുന്നതനുസരിച്ച് സിനിമയിലെ വിവാദ ഗാനവും മറ്റ് രംഗങ്ങളും ഉൾപ്പെടെ മാറ്റങ്ങൾ വരുത്തി, പുതുക്കിയ പതിപ്പ് തിയറ്റർ റിലീസിന് മുമ്പ് സിബിഎഫ്‌സിക്ക് സമർപ്പിക്കാനും ‘പത്താൻ’ നിർമ്മാതാക്കളോട് സിബിഎഫ്‌സി എക്‌സാമിനേഷൻ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം പത്താന്റെ OTT അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കി. ആഗോള അവകാശം 100 കോടി രൂപയ്ക്കാണ് ആമസോണ്‍ സ്വന്തമാക്കിയത്. 250 കോടിരൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.
ജനുവരി 25ന് പുറത്തിറങ്ങുന്ന ചിത്രം OTTയില്‍ മാര്‍ച്ച് അവസാന വാരമോ ഏപ്രില്‍ ആദ്യമോ എത്തും. ചിത്രത്തിലെ ‘ബേഷാരം രംഗ്’ എന്ന ഗാനത്തിലെ ദീപിക പദുകോണിന്റെ ഓറഞ്ച് നിറത്തിലുള്ള ബിക്കിനിയെച്ചൊല്ലി വന്‍വിവാദം ഉയര്‍ന്നിരുന്നു. 2018ല്‍ പുറത്തിറങ്ങിയ സീറോയ്ക്ക് ശേഷം തിയറ്റര്‍ റിലീസിനൊരുങ്ങുന്ന ഷാറൂഖ് ചിത്രമാണ് പത്താന്‍.
Story Highlights: Pathaan Row: Censor Board Advises Changes In Film and Songs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here