Advertisement

സൗദിയില്‍ മഴ മുന്നറിയിപ്പ്; ആലിപ്പഴ വര്‍ഷത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത

December 29, 2022
1 minute Read
Rain alert saudi arabia

സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ നാളെ മുതല്‍ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോടെ പെയ്യുന്ന കനത്ത മഴ ചിലയിടങ്ങളില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നാളെ മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

ആലിപ്പഴ വര്‍ഷം, പൊടിപടലം നിറഞ്ഞ കാറ്റ്, തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷത്തില്‍ പൊടിപടലം നിറഞ്ഞ് ദൂരക്കാഴ്ച കുറയാന്‍ ഇടയുളളതിനാല്‍ വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണം.

വെള്ളി, ശനി ദിവസങ്ങളില്‍ മക്ക, ജിദ്ദ, റാബിഗ്, തായിഫ്, ജമൂം എന്നിവിടങ്ങളില്‍ കനത്ത മഴ അനുഭവപ്പെടും. മദീനയിലെ അല്‍ മഹ്ദ്, വാദി അല്‍ഫറ, അല്‍ഖാസിമിലെ ബുറൈദ, ഉനൈസ, അല്‍റാസ് എന്നിവിടങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. റിയാദ് പ്രവിശ്യയിലെ അല്‍ഖര്‍ജ്, അല്‍മുസാഹിമിയ, അല്‍ഖുവയ്യ, അല്‍മജ്മഅ, അല്‍സുല്‍ഫി, അല്‍ഗാത്, ഷഖ്റ, റുമാഹ്, അല്‍ ദവാദ്മി, അഫീഫ്, അല്‍അഫ്ലാജ്, വാദി അല്‍ ദവാസിര്‍, ലൈലാ അഫ്ലാജ് എന്നിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ട്.

Read Also: ബഹ്‌റൈനിലെ ആദ്യ യു-ടേൺ ഫ്‌ളൈഓവർ ഗതാഗതത്തിനായി തുറന്നുകൊടുത്തു

കിഴക്കന്‍ പ്രവിശ്യയിലെ ദമാം, ദഹ്റാന്‍, ഖോബാര്‍, അബ്ഖൈഖ്, അല്‍ അഹ്സ, അല്‍ ഖത്തീഫ് എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥാ മാറ്റത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Story Highlights: Rain alert saudi arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top