‘വെള്ളിയാഴ്ച പ്രഭാഷണം പകരക്കാരെ വെച്ച്’; സൗദിയിൽ ഇമാമുമാരെ പിരിച്ചുവിട്ടു

സൗദിയിൽ വെള്ളിയാഴ്ച പ്രഭാഷണം പകരക്കാരെ വെച്ച് നടത്തിയ ഇമാമുമാരെ സൗദി ഇസ്ലാമികകാര്യ മന്ത്രാലയം പിരിച്ചുവിട്ടു. മന്ത്രാലയത്തെ അറിയിക്കാതെ വെള്ളിയാഴ്ച ‘ഖുത്ബ’ (പ്രഭാഷണം) നിർവഹിക്കാൻ പകരം ആളുകളെ നിയോഗിച്ചതിനാണ് നിരവധി ഇമാമുമാരെ പിരിച്ചുവിട്ടതെന്ന് പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു.(saudi authorities dismiss imams)
ഇത്തരത്തിൽ മന്ത്രാലയ വിജ്ഞാപനത്തിന് വിരുദ്ധമായി പ്രഭാഷണം നടത്തിയത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പല ഇമാമുമാരും. അനുമതി വാങ്ങാതെ പകരക്കാരെ അയച്ച് ഖുത്ബ നടത്തുന്നതായാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടപടി സ്വീകരിക്കുകയായിരുന്നു.
വെള്ളിയാഴ്ച പ്രസംഗത്തിനുള്ള വിഷയം മന്ത്രാലയം മുൻകൂട്ടി നിശ്ചയിച്ച് വിജ്ഞാപനം അയക്കുകയാണ് പതിവ്. ഇത് അവഗണിച്ച് സ്വന്തം വിഷയം തെരഞ്ഞെടുത്ത് പ്രസംഗം നിർവഹിക്കാൻ മന്ത്രാലയം അനുവദിക്കാറില്ല.
Story Highlights: saudi authorities dismiss imams
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here