മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര വാദികളാണ്, എ.കെ ആന്റണിക്ക് പിന്തുണയുമായി വി.ഡി സതീശൻ

എ.കെ ആന്റണിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ ഹിന്ദുക്കളും ബിജെപിയാണന്ന് പറയുകയല്ല നമ്മുടെ പണി. മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര വാദികളാണ്. അമ്പലത്തിൽ പോകുന്നവരും കാവി മുണ്ട് ഉടുക്കുന്നവരും കുറി അണിഞ്ഞവരും ബിജെപിയായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇക്കാര്യം താൻ മുമ്പേ പറഞ്ഞതാണെന്നും ആന്റണിയെ പോലെ മുതിർന്ന നേതാവും അത് പറഞ്ഞത് സന്തോഷകരമെന്നും സതീശൻ പറഞ്ഞു.
അതിനിടെ ബഫർ സോൺ ഭൂപടം എന്ന പേരിൽ സർക്കാർ അബദ്ധ പഞ്ചാംഗങ്ങൾ പുറത്തിറക്കുന്നുവെന്നും ഉത്തരവാദിത്വമില്ലായ്മയാണ് സർക്കാർ കാണിക്കുന്നതെന്നും ദുരൂഹതകളാണ് നിറയെയെന്നും സതീശൻ കുറ്റപ്പെടുത്തി. മികച്ച സ്വർണം പൊട്ടിക്കൽ സംഘത്തിനും മികച്ച സ്വർണക്കടത്ത് സംഘത്തിനും കൂടി ഡിവൈഎഫ്ഐ ട്രോഫി ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
Read Also: ‘സോളാര്‍ പീഡനക്കേസ് കെട്ടുകഥ, ഉമ്മന്‍ ചാണ്ടി പത്തരമാറ്റുള്ള രാഷ്ട്രീയ നേതാവ്’; എ.കെ ആന്റണി
മോദിയെ താഴെയിറക്കാൻ ന്യൂനപക്ഷങ്ങൾ മാത്രം പോരെന്നും ഭൂരിപക്ഷ വിഭാഗങ്ങളെയും അണിനിരത്തണമെന്നും എകെ ആൻറണി പറഞ്ഞിരുന്നു. ഹൈന്ദവ സഹോദരങ്ങൾ അമ്പലത്തിൽ പോയി കുറി തൊട്ടാൽ അപ്പോൾ തന്നെ മൃദുഹിന്ദുത്വ സമീപനം എന്ന് പറഞ്ഞാൽ മോദി ഭരണം തിരിച്ചു വരുമെന്നും എ കെ ആൻ്റണി പറഞ്ഞു.
Story Highlights: V D Satheesan Supports A K Antony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here