അൽഖോബാർ ഇർഷാദുൽ ഔലാദ് മദ്രസ സർഗ സംഗമം ശ്രദ്ധേയമായി

അൽഖോബാർ ഇർഷാദുൽ ഔലാദ് മദ്രസ വിദ്യാർത്ഥികളുടെ രണ്ടുനാൾ നീണ്ട സർഗ സംഗമത്തിന് ദമ്മാമിൽ പരിസമാപ്തി. വ്യത്യസ്ത ഇനങ്ങളിൽ വിവിധ വേദികളിലായി 200ഓളം പ്രതിഭകൾ മാറ്റുരച്ച സർഗ്ഗ സംഗമം ശ്രദ്ധേയമായി.
ദമാമിലെ അൽഖോബാർ ഇർഷാദുൽ ഔലാദ് മദ്രസ വിദ്യാർത്ഥികളുടെ രണ്ടു ദിവസം നീണ്ടു നിന്ന സർഗ സംഗമം സർഗ വൈഭവങ്ങളാൽ പെയ്തിറങ്ങുന്നതായിരുന്നു. ദമ്മാം ഫൈസലിയയിലെ റമാൽ ദഹബിയ ഇസ്തിറാഹയിൽ നടന്ന സർഗ്ഗസംഗമത്തിൽ 12 വ്യത്യസ്ത ഇനങ്ങളിൽ വിവിധ വേദികളിലായി 200ഓളം കലാ പ്രതിഭകളാണ് മാറ്റുരച്ചത്. ദഫും സ്കൗട്ടും പൂക്കളിയുമെല്ലാം പരിപാടിയുടെ മാറ്റ് കൂട്ടി. കുട്ടികൾ അണിനിരന്ന ഘോഷ യാത്രയും ശ്രദ്ധേയമായി. സഅദ് അമാനി ഇരിക്കൂറിൻറ്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി ഐ സി എഫ് ഇൻറ്റർ നാഷണൽ വൈസ് പ്രെസിഡന്റ് സുബൈർ സഖാഫി ഉദ്ഘാടനം ചെയ്തു.
വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ നാഷണൽ സെക്രട്ടറി ബഷീർ ഉള്ളണം സൈനുദീൻ മുസ്ല്യാർ, അഷ്‌റഫ് വാണിമേൽ, റിയാസ് മുസ്‌ലിയാർ, അസീബ് മിസ്ബാഹി, മൂസാ സുഹ്‌രി എന്നിവർ സംബന്ധിച്ചു. നാസർ ചെറിയകീഴ്, ഷഫീക് ജമാൽ, സുലൈമാൻ ലുലു ,ഹമീദ് പാപ്പിനിശ്ശേരി ,ബഷീർ സേഫ്റ്റി , നാസർ ചെറിയകീഴ്, മുഹമ്മദലി എന്നിവർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു .മുഹമ്മദലി കാരിക്കുളം, ബഷീർ പാടിയിൽ ,റസാഖ് താനൂർ എന്നിവർ സർഗ്ഗസംഗമത്തിന് നേതൃത്വം നൽകി.
Story Highlights: Al Khobar Irshadul Aulad Madrasa Program
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here