10 ദശലക്ഷം യാത്രക്കാരിലേക്ക് ഇത്തിഹാദ് എയര്‍വേയ്‌സ്; സന്തോഷം പങ്കിടാന്‍ യാത്രക്കാര്‍ക്കും സമ്മാനം

10 ദശലക്ഷം യാത്രക്കാരിലേക്കെത്തിയ നേട്ടവുമായി ഇത്തിഹാദ് എയര്‍വേയ്‌സ്. പ്രിയപ്പെട്ട യാത്രകള്‍ക്കായി ഇത്തിഹാദ് എയര്‍വേയ്‌സിനെ തെരഞ്ഞെടുത്ത ഓരോ അതിഥികള്‍ക്കും കമ്പനി നന്ദി അറിയിച്ചു. ഇത്തിഹാദിന്റെ യാത്രകളുടെ ഭാഗമായ ആളുകളെ എണ്ണം 10 ദശലക്ഷം കവിഞ്ഞിരിക്കുകയാണ്.
പത്ത് ദശലക്ഷമെന്ന നേട്ടത്തിലേക്കെത്തിച്ച അവസാന യാത്രക്കാരനും കുടുംബത്തിന് ഇത്തിഹാദ് സമ്മാനങ്ങള്‍ നല്‍കി. കേക്ക്, കോംപ്ലിമെന്ററി റൗണ്ട് ട്രിപ്പ് ടിക്കറ്റുകള്‍, ഇത്തിഹാദ് ഗസ്റ്റിലെ ഗോള്‍ഡ് ടയര്‍ അംഗത്വം, വിമാന മോഡലുകള്‍,ക്യാമറ എന്നിവയാണ് മുംബൈയില്‍ നിന്ന് അബുദാബിയിലേക്കുള്ള EY205 വിമാനത്തില്‍ കയറിയ കുടുംബത്തിന് ലഭിച്ചത്.
Read Also: റിയാദില്‍ വിനോദ യാത്രക്കെത്തിയ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച ജീപ് മറിഞ്ഞു; രണ്ട് മരണം
‘യാത്രാവേളകളില്‍ ഇത്തിഹാദ് എയര്‍വേയ്സിനൊപ്പം ചേര്‍ന്ന ഓരോ അതിഥികള്‍ക്കും ഞങ്ങളുടെ ടീമിനും നന്ദി. 10 ദശലക്ഷത്തിലെത്തുന്നത് എയര്‍ലൈനിന്റെ ഒരു പ്രധാന നാഴികക്കല്ലാണ്. ഇത്തിഹാദ് കുടുംബം മുഴുവനും നന്ദി അറിയിക്കുന്നു’. എയര്‍വേയ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അന്റൊണാള്‍ഡോ നെവ്സ് പറഞ്ഞു.
Story Highlights: etihad airways reaches 10 million travellers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here