Advertisement

റിയാദില്‍ വിനോദ യാത്രക്കെത്തിയ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച ജീപ് മറിഞ്ഞു; രണ്ട് മരണം

December 30, 2022
Google News 1 minute Read
2 indians died at riyadh jeep accident

സൗദിയിലെ ജുബൈലില്‍ നിന്ന് റിയാദില്‍ വിനോദ യാത്രക്കെത്തിയ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച ജീപ് മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. മഹാ രാഷ്ട്ര നവി മുംബൈ സ്വദേശി അവതി സരിക ജിതേന്ദ്രയാണ് മരിച്ച ഇന്ത്യക്കാരി. 41 വയസായിരുന്നു. ഭര്‍ത്താവ് ജിതേന്ദ്രയും മക്കളും ഉള്‍പ്പെടെ എഡ്ജ് ഓഫ് ദി വേള്‍ഡ് സന്ദര്‍ശിക്കുന്നതിനാണ് റിയാദിലെത്തിയത്. ആഫ്രിക്കന്‍ വംശജന്റെ ഫോര്‍ വീല്‍ ജീപ്പിലാണ് ഇവര്‍ റിയാദില്‍ നിന്ന് പുറപ്പെട്ടത്. അമിത വേഗത്തില്‍ ജീപ്പ് മിറഞ്ഞാണ് അപകടം. മരിച്ച ആഫ്രിക്കന്‍ വംശജന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Highlights: 2 indians died at riyadh jeep accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here