Advertisement

ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് ലോക ഫുട്‌ബോള്‍ താരങ്ങള്‍

December 30, 2022
Google News 1 minute Read
Football figures mourn Pele

ഇതിഹാസ ഫുട്‌ബോള്‍ താരം പെലെയുടെ വിടവാങ്ങലില്‍ ആദരാഞ്ജലികളര്‍പ്പിച്ച് ലോക ഫുട്‌ബോള്‍ താരങ്ങള്‍. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായിരുന്നു പെലെ എന്ന് അനുസ്മരിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോ, പെലെയുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചു. പെലെയ്‌ക്കൊപ്പം മൈതാനത്തിറങ്ങാനായത് അഭിമാനമെന്നും എക്കാലത്തെയും മികച്ച കളിക്കാരനായിരുന്നു അദ്ദേഹമെന്നും ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം സര്‍ ജെഫ് ഹര്‍സ്റ്റ് പറഞ്ഞു.

പെലെയുടെ പാരമ്പര്യം ഒരിക്കലും മറക്കാനാകില്ലെന്ന് കെലിയന്‍ എംബാപ്പെ അനുസ്മരിച്ചു. ഇന്ന് ഞങ്ങളുടെ ഹൃദയം വീണ്ടും തകര്‍ന്നുവെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് വെയില്‍സ് പ്രതികരിച്ചു. ഫുട്‌ബോളിനെ കലയും വിനോദവുമായി മാറ്റിയത് പെലെ ആയിരുന്നുവെന്നാണ് ബ്രസീല്‍ താരം നെയ്മറിന്റെ പ്രതികരണം.

ലോകത്തെ ആദ്യത്തെ ആഗോള സൂപ്പര്‍സ്റ്റാര്‍ എന്നായിരുന്നു ഫുട്‌ബോള്‍ ഇതിഹാസത്തിന് അനുശോചനം അറിയിച്ചുകൊണ്ട് യുവേഫയുടെ ഗവേണിംഗ് ബോഡി പ്രതികരിച്ചത്. ‘ശാശ്വത’ എന്ന വാക്കുകൊണ്ട് പെലെയെ ഓര്‍മിച്ചു, ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. സ്‌നേഹവും പ്രേരണയുമാണ് പെലെ എന്ന രാജാവിന്റെ ജീവിതയാത്രയെ അടയാളപ്പെടുത്തിയതെന്നാണ് പെലെയും കുടുംബം വിയോഗത്തിന് പിന്നാലെ പ്രതികരിച്ചത്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഫുട്‌ബോളിന്റെ എക്കാലത്തേയും ഇതിഹാസ താരമായ പെലെ 88 വയസിലാണ് വിടവാങ്ങുന്നത്. അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. മൂന്നു ലോകകപ്പുകള്‍ നേടിയ ടീമില്‍ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകള്‍ നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു. ലോകം കണ്ട മികച്ച ഫുട്‌ബോളര്‍മാരില്‍ അഗ്രഗണ്യനാണ് പെലെ.

Highlights: Football figures mourn Pele

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here