അന്താരാഷ്ട്ര വനിതാ ദിനം: വനിത ഫുട്‌ബോള്‍ താരം സി.വി സീനയെ ആദരിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഭഗത് സോക്കര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിത ഫുട്‌ബോള്‍ താരം സി.വി സീനയെ ആദരിച്ചു. മരട് മാങ്കായില്‍ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മരട് നഗരസഭ കൗണ്‍സിലര്‍ പി.ഡി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. (female football player CV Seena honored)
ഭഗത് സോക്കര്‍ ക്ലബ്ബ് സെക്രട്ടറി വി.പി ചന്ദ്രന്‍ ,സീനസ് ഫുട്‌ബോള്‍ അക്കാഡമി പ്രസിഡന്റ് സി.കെ സുനില്‍, പി.കെ ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.മരട് നഗരസഭ കൗണ്‍സിലറും, ഭഗത് സോക്കര്‍ ക്ലബ്ബ് പ്രസിഡന്റുമായ പി.ഡി രാജേഷ് ,ഭഗത് സോക്കര്‍ ക്ലബ്ബ് സെക്രട്ടറി വി.പി ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സി.വി സീനയെ ഷാള്‍ അണിയിച്ചും, മോമെന്റോ നല്‍കിയും ആദരിച്ചു.
വെല്ലുവിളി നിറഞ്ഞ ജീവിത സാഹചര്യങ്ങള്‍ അതിജീവിച്ച് ഇന്ത്യന്‍ ടീമിനെ പ്രതിനിധികരിച്ച് നിരവധി അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ച വ്യക്തിയാണ് സീന. നിരവധി കുട്ടികള്‍ക്ക് ഇപ്പോള്‍ ഫുട്‌ബോളില്‍ പരിശീലനം നല്‍കി വരുന്നു.
Story Highlights : female football player CV Seena honored
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here