‘സ്ത്രീകളേ, സ്വപ്‌നം കാണുന്നത് നിര്‍ത്തരുത്, രാജ്യം സ്ത്രീകളുടെ നേതൃത്വത്തില്‍ മുന്നേറും’; ട്വന്റിഫോറിലൂടെ ആശംസ നേര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി

രാജ്യം സ്ത്രീകളുടെ നേതൃത്വത്തില്‍ മുന്നേറുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. വനിതകളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും വനിതകളുടെ നേതൃത്വത്തിലുള്ള വികസനവുമാണ് തന്റെ ലക്ഷ്യമെന്ന് രേഖ ഗുപ്ത പറഞ്ഞു. ട്വന്റിഫോറിലൂടെ രേഖ ഗുപ്ത വനിതാ ദിനാശംസകള്‍ നേര്‍ന്നു. ഡല്‍ഹി മുഖ്യമന്ത്രിയായതിന് ശേഷം രേഖ ഗുപ്ത ഒരു ദക്ഷിണേന്ത്യന്‍ ചാനലിനോട് നടത്തുന്ന ആദ്യ പ്രതികരണമാണിത്. (rekha gupta women’s day wish 24 exclusive)
സഹോദരിമാരേ നിങ്ങള്‍ സ്വപ്‌നം കാണുന്നത് നിര്‍ത്തരുത്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഉയരങ്ങളില്‍ എത്താന്‍ കഴിയും. രാജ്യം സ്ത്രീകളുടെ നേതൃത്വത്തില്‍ മുന്നേറും. സ്ത്രീകളോട് രേഖാ ഗുപ്തയ്ക്ക് പറയാനുള്ളത് ഇതാണ്. സ്ത്രീകളിലൂടെ ഇന്ത്യ മുന്നേറുമെന്നും അതിരുകള്‍ ഇല്ലാത്ത ഇന്ത്യയ്ക്കായി താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുടരുകയാണെന്നും രേഖ ഗുപ്ത ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights : rekha gupta women’s day wish 24 exclusive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here