ഭക്ഷ്യ വിഭവങ്ങളുടെ വൈവിധ്യം; റോസ് ഗാര്‍ഡന്‍ മള്‍ട്ടി കുഷ്യന്‍ റസ്റ്റോറന്റ്റ് ഇനി ദമ്മാമിന് സ്വന്തം

പാചക വൈദഗ്ദ്യവും ഭക്ഷ്യ വിഭവങ്ങളുടെ വൈവിധ്യവും സമന്വയിപ്പിച്ചുള്ള റോസ് ഗാര്‍ഡന്‍ മള്‍ട്ടി കുഷ്യന്‍ റസ്റ്റോറന്റ്റ് വെള്ളിയാഴ്ച ദമ്മാമില്‍ പ്രവര്‍ത്തനമാരംഭിക്കും. ദമ്മാം പോസ്റ്റ് ഓഫീസിന് സമീപം വിശാലമായ സൗകര്യങ്ങളോടെ രണ്ട് നിലയില്‍ സജ്ജീകരിച്ചിട്ടുള്ള റസ്റ്റോറന്റ്റിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും.(rose garden multi cuisine restaurant dammam)
പാചക വൈദഗ്ദ്യവും ഭക്ഷ്യ വിഭവങ്ങളുടെ വൈവിധ്യവും സമന്വയിപ്പിച്ചുള്ള റോസ് ഗാര്‍ഡന്‍ മള്‍ട്ടി കുഷ്യന്‍ റസ്റ്റോറന്റ്റ് വെള്ളിയാഴ്ച ദമ്മാമില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് റോസ് ഗാര്‍ഡന്‍ മാനേജ്മെന്റ്റ് അറിയിച്ചു. ദമ്മാം പോസ്റ്റ് ഓഫീസിന് സമീപം വിശാലമായ സൗകര്യങ്ങളോടെ രണ്ട് നിലയില്‍ സജ്ജീകരിച്ചിട്ടുള്ള റസ്റ്റോറന്റ്റിന്റ്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും.
250 ഓളം പേര്‍ക്ക് ഒന്നിച്ചിരിക്കാനുള്ള സൗകര്യത്തോട് കൂടിയുള്ള ഓഡിറ്റോറിയവും മിനി ഓഡിറ്റോറിയവും റോസ് ഗാര്‍ഡനില്‍ ഉണ്ടെന്നും ഉല്‍ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയതായും മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .
Read Also: സ്വദേശികളെ നിയമിക്കുന്ന നയം; കുവൈറ്റിൽ അധ്യാപക ജോലികൾ പുനഃക്രമീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം
റസ്റ്റോറന്റിനോട് ചേര്‍ന്ന് അമ്പതോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള വിശാലമായ പാര്‍ക്കിംങ്ങ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട് .കിഴക്കന്‍ പ്രവിശ്യയിലെ രുചിയാസ്വാദകര്‍ക്ക് വേറിട്ട രുചി കൂട്ടുകള്‍ രുചിച്ചറിയാനുള്ള പുതുവത്സര സമ്മാനം കൂടിയാണ് റോസ് ഗാര്‍ഡന്‍ മള്‍ട്ടി കുഷ്യന്‍ റസ്റ്റോറന്റ്റെന്ന് മാനേജ്‌മെന്റ് പ്രതിനിധികളായ അഹമ്മദ് സയ്യിദ് അല്‍ ഖലീല്‍, അലി അസ്‌ക്കര്‍ , മുഹമ്മദ് അഷ്‌റഫ് , സുബൈര്‍ പാറക്കല്‍ , ഇനായത്തുള്ള എന്നിവര്‍ പറഞ്ഞു
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here