Advertisement

പുതുവത്സരാഘോഷങ്ങൾക്കൊരുങ്ങി യുഎഇ

December 30, 2022
Google News 2 minutes Read
UAE New Year celebrations

പുതുവത്സരാഘോഷങ്ങൾക്കൊരുങ്ങി യുഎഇ. പൊതുജനങ്ങൾക്ക് സു​ഗമമായി ആഘോഷപരിപാടികളിൽ പങ്കെടുക്കാനായി ​ഗതാ​ഗതനിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ ദുബായ് ആർടിഎയും അബു​ദാബി പൊലീസും പുറത്തിറക്കി. ദുബായ് മെട്രൊ 43 മണിക്കൂർ തുടർച്ചയായി സർവീസ് നടത്തും ( UAE New Year celebrations ).

പുതുവത്സരാഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ സർവസജ്ജമായിരിക്കുകയാണ് രാജ്യം. ട്രാം ദുബായ് മെട്രൊ തുടങ്ങിയ പൊതു ​ഗതാ​ഗത സംവിധാനങ്ങൾ അധിക സമയം സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മെട്രൊയുടെ ഗ്രീൻ ലൈനിൽ ശനിയാഴ്ച രാവിലെ 5മുതൽ തുടങ്ങുന്ന സർവീസ്​ ജനുവരി രണ്ടിന്​ അർധരാത്രിവരെ തുടരും. ശനിയാഴ്ച രാവിലെ 6 മുതൽ തിങ്കളാഴ്ച പുലർച്ചെ 1 വരെ ദുബൈ ട്രാമും സർവീസ് നടത്തും.

Read Also: ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

ആഘോഷ സ്ഥലങ്ങളിലേക്ക്​ എല്ലാ സന്ദർശകരുടേയും സുഗമമായ യാത്ര ഉറപ്പാക്കാൻ സാധ്യമായ നടപടികളെല്ലാം കൈക്കൊണ്ടതായി​ അധികൃതർ പറഞ്ഞു. പുതുവത്സരാഘോഷങ്ങളിൽ സുരക്ഷ കണക്കിലെടുത്ത് 10000ത്തോളം ക്യാമറകളും ന​ഗരത്തിന്റെ വിവിധയിടങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. അബൂദബിയിൽ ചില പ്രധാന റോഡുകളിൽ ട്രക്കുകളും ചരക്കുവാഹനങ്ങളടക്കമുള്ള വലിയ വാഹനങ്ങൾക്കും വിലക്കേർപ്പെടുത്തി. ഡിസംബർ 31 ശനിയാഴ്ച രാവിലെ 7 മുതൽ ജനുവരി 1 ഞായറാഴ്ച രാവിലെ 7 വരെയാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നത്.

തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രക്കുകൾ, ഹെവി വാഹനങ്ങൾ, വലിയ ബസുകൾ എന്നിവയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫ പാലം, മുസഫ പാലം, സെക്ഷൻ ബ്രിഡ്ജ് എന്നിവയെല്ലാം വിലക്കിന്റെ പരിധിയിൽ ഉൾപ്പെടും.

Story Highlights: UAE is gearing up for New Year celebrations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here