Advertisement

പാബ്ലോ എസ്കോബാറിന്റെ ശവകുടീരത്തിൽ നിന്ന് കൊക്കെയ്ൻ ഉപയോഗിച്ചു, ബ്രിട്ടീഷ് വിനോദസഞ്ചാരിക്ക് തടവ് ശിക്ഷ

December 31, 2022
Google News 2 minutes Read
British Tourist Jailed For Sniffing Cocaine From Pablo Escobar's Grave

കുപ്രസിദ്ധ മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്കോബാറിന്റെ(Pablo Escobar) ശവകുടീരത്തിൽ എത്തി കൊക്കെയ്ൻ(cocaine) ഉപയോഗിച്ച ബ്രിട്ടീഷ് വിനോദസഞ്ചാരിക്ക് 50 വർഷത്തിലധികം തടവ്. വെയിൽസ് ഓൺലൈൻ റിപ്പോർട്ട് പ്രകാരം യു.കെ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. സുഹൃത്തുക്കളുമായുള്ള പന്തയത്തിന്റെ ഭാഗമായിരുന്നു തൻ്റെ പ്രവർത്തിയെന്ന് പ്രതി കോടതിയിൽ പറഞ്ഞതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു.

2018 ൽ കൊളംബിയയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സ്റ്റീവൻ സെമ്മൻസ്(39) എന്നയാൾ ഇറ്റാഗുയിയിലെ എസ്കോബാറിന്റെ ശവകുടീരത്തിൽ എത്തി കൊക്കെയ്ൻ ഉപയോഗിച്ചു. കൂടാതെ ദൃശ്യങ്ങളും പകർത്തി. ശേഷം ഇനി ഒരിക്കലും കൊളംബിയയിലേക്ക് മടങ്ങില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. വീഡിയോ വൈറലാകുകയും ഭയന്ന് സെമ്മൻസ് തന്റെ വ്യക്തിത്വം മറയ്ക്കാനുള്ള ശ്രമത്തിൽ തല മൊട്ടയടിക്കുകയും ചെയ്തു.

എന്നാൽ എ ക്ലാസ് മയക്കുമരുന്ന് കടത്തിയതിന് സ്റ്റീവൻ സെമ്മൻസ് ഉൾപ്പെടെ 5 പേർ പൊലീസ് പിടിയിലായി. കൊക്കെയ്ൻ കടത്തും ഗൂഢാലോചനയും തെളിഞ്ഞതോടെ, സ്റ്റീവനും നാല് സഹപ്രവർത്തകർക്കും ചേർത്ത് മുഴുവനായി 52 വർഷം തടവ് ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. താൻ ഒരു പന്തയത്തിന് വേണ്ടി സ്റ്റണ്ട് നടത്തിയെന്നും കാര്യങ്ങൾ അത്രത്തോളം പോകുമെന്ന് കരുതുന്നില്ലെന്നും സ്റ്റീവൻ സെമ്മൻസ് പിന്നീട് കോടതിയിൽ പറഞ്ഞു.

Story Highlights: British Tourist Jailed For Sniffing Cocaine From Pablo Escobar’s Grave

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here