Advertisement

ബിഎസ്എഫിൻ്റെ പെൺ നായ പ്രസവിച്ചു, അന്വേഷണത്തിന് ഉത്തരവ്

December 31, 2022
Google News 2 minutes Read
BSF dog deployed by Bangladesh border has 3 pups; court inquiry ordered

മേഘാലയയിലെ അതിർത്തി രക്ഷാ സേനയുടെ സ്‌നിഫർ നായ്ക്കളിൽ ഒന്ന് പ്രസവിച്ചു. ഡിസംബർ 5 ന് ലാൽസി എന്ന പെൺനായയാണ് മൂന്ന് നായ്ക്കുട്ടികൾക്ക് ജന്മം നൽകിയത്. ഇതേ തുടർന്ന് നായ എങ്ങനെ ഗർഭിണിയായി എന്ന് കണ്ടെത്താൻ സെെനിക കോടതി ഉത്തരവിട്ടു. ഡെപ്യൂട്ടി കമാൻഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടത്.

നിയമം അനുസരിച്ച് ഒരു ബിഎസ്എഫ് നായ ഉയർന്ന സുരക്ഷാ മേഖലയിൽ ഗർഭിണിയാകാൻ പാടില്ല. സേനയുടെ വെറ്ററിനറി വിഭാഗത്തിന്റെ ഉപദേശത്തിനും മേൽനോട്ടത്തിനും വിധേയമായി മാത്രമേ നായകൾക്ക് പ്രജനനം നടത്താൻ അനുവാദമുള്ളൂവെന്നും നിയമത്തിൽ പറയുന്നു. ഇവ നിലനിൽക്കെയാണ് ബിഎസ്എഫ് 43-ാം ബറ്റാലിയനിലെ പെൺ നായ ബോർഡർ ഔട്ട്‌പോസ്റ്റിലെ ബാഗ്‌മാരയിൽ മൂന്ന് നായ്ക്കുട്ടികൾക്ക് ജന്മം നൽകിയത്.

ബിഎസ്എഫിൻ്റെ പ്രാദേശിക ആസ്ഥാനമായ ഷില്ലോങ്ങിലെ സെെനിക കോടതിയാണ് വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തിൻ്റെ ചുമതല ബിഎസ്എഫ് ഡെപ്യൂട്ടി കമാൻഡൻ്റ് അജിത് സിംഗിനാണ് നൽകിയിരിക്കുന്നത്.

Story Highlights: BSF dog deployed by Bangladesh border has 3 pups; court inquiry ordered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here