Advertisement

മലയാളി അത്ലറ്റ് പി.യു ചിത്ര വിവാഹിതയായി

December 31, 2022
Google News 1 minute Read
malayali athlete pu chithra getting married

രാജ്യാന്തര മലയാളി അത്ലറ്റ് പി.യു ചിത്ര വിവാഹിതയായി. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരന്‍. ഇന്ത്യന്‍ റെയില്‍വേയില്‍ സീനിയര്‍ ക്ലാര്‍ക്കാണ് ചിത്ര. മൈലംപുളളി ഗാലക്സി ഇവന്റ് കോംപ്ലക്സില്‍വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

പാലക്കീഴ് ഉണ്ണികൃഷ്ണന്‍ വസന്തകുമാരി ദമ്പതികളുടെ മകളാണ് ചിത്ര. ഷൈജു നെന്മാറ അന്താഴി വീട്ടില്‍ രാമകൃഷ്ണന്റെയും പരേതയായ കമലത്തിന്റെയും മകനാണ്. ബംഗളൂരുവിലെ അത്ലറ്റിക്ക് ക്യാമ്പിലെ പരിശീലനത്തിനിടെ കഴിഞ്ഞ സെപ്തംബറിലായിരുന്നു വിവാഹനിശ്ചയം.

ബംഗളൂരുവില്‍ ഏഷ്യന്‍ ഗെയിംസിന് വേണ്ടിയുളള പരിശീലനത്തിലാണ് ചിത്രയിപ്പോള്‍. കുടുംബജീവിതത്തിനൊപ്പം കായിക കരിയര്‍ പ്രതിസന്ധികളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചിത്ര പറഞ്ഞു.

Read Also: ഏഷ്യൻ അത്‌ലറ്റിക്‌സിൽ പി.യു ചിത്രയ്ക്ക് സ്വർണം

ഇന്ത്യക്കായി 2016 സൗത്ത് ഏഷ്യന്‍ ഗെയിംസിലും 2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 1500 മീറ്റര്‍ ഓട്ടത്തില്‍ ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും സ്വന്തമാക്കിയിട്ടുണ്ട്. പാലക്കാട് മുണ്ടൂര്‍ സ്വദേശിനിയാണ് ചിത്ര

Story Highlights: malayali athlete pu chithra getting married

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here