Advertisement

രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന്

December 31, 2022
1 minute Read

രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന്. 24 അക്ബർ റോഡിലെ എഐസിസി ആസ്ഥാനത്താണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണുക. ഉച്ചയ്ക്ക് 12.30 നാണ് വാർത്താ സമ്മേളനം. സെപ്തംബർ 7 ന് ഭാരത് ജോഡോ യാത്ര ആരംഭിച്ച ശേഷം ഒൻപതാമത്തെ തവണയാണ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനം നടത്തുന്നത്. കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര ജനുവരി അവസാനം കശ്മീരിൽ സമാപിക്കും. ഇടവേളയ്ക്ക് ശേഷം ജനുവരി 3 ന് പര്യടനം പുനരാരംഭിക്കുന്ന യാത്ര ഉത്തർപ്രദേശിൽ പ്രവേശിക്കും.

അതേസമയം കോണ്‍ഗ്രസില്‍ മടങ്ങിയെത്തും എന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഗുലാം നബി ആസാദ്. അത്തരം വാര്‍ത്തകളും ചര്‍ച്ചകളും അടിസ്ഥാനരഹിതമാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായി താന്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ തന്നെ അത്ഭുതപ്പെടുത്തുന്നു. സ്ഥാപിത താത്പര്യക്കാരായ ചില നേതാക്കളാണ് വാര്‍ത്തകള്‍ക്ക് പിന്നില്‍ എന്നും ഗുലാം നബി ആസാദ് പറഞ്ഞു.

Read Also: ‘രാഹുൽ ഗാന്ധി പലതവണ സുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിച്ചു’: കോൺഗ്രസ് ആരോപണത്തിൽ സിആർപിഎഫ്

തന്നെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും തന്നിലുള്ള വിശ്വാസം തകര്‍ക്കുകയും മാത്രമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലുള്ള ലക്ഷ്യമെന്ന് ആസാദ് പിടിഐയോട് പ്രതികരിച്ചു. എന്ത് തെറ്റായ വാര്‍ത്തയും പ്രചരിപ്പിച്ചോട്ടെ തങ്ങള്‍ അതിനെതിരായി ശക്തിയാര്‍ജിക്കുമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

Story Highlights: Rahul Gandhi’s press conference today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top