‘ഞാൻ ആദ്യം മെസിയെ കൊണ്ടുവരാനാണ് ശ്രമിച്ചത്’; ക്രിസ്റ്റ്യാനോയുടെ വരവിൽ പ്രതികരിച്ച് അൽ നസ്ർ പരിശീലകൻ
ക്രിസ്റ്റ്യാനോയെയല്ല, താൻ ആദ്യം ടീമിലെത്തിക്കാൻ ശ്രമിച്ചത് ലയണൽ മെസിയെ ആയിരുന്നു എന്ന് സൗദി അറേബ്യൻ ക്ലബ് അൽ നസ്റിൻ്റെ പരിശീലകൻ റൂഡി ഗാർഷ്യ. വാർത്താസമ്മേളനത്തിനിടെയാണ് ഗാർഷ്യയുടെ വെളിപ്പെടുത്തൽ. ദോഹയിൽ നിന്ന് നേരിട്ട് മെസിയെ എത്തിക്കാനായിരുന്നു തൻ്റെ പ്ലാൻ എന്ന് അദ്ദേഹം പറഞ്ഞു. (al nassr cristiano messi)
ക്ലബ് ഫുട്‌ബോൾ ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ-നസ്ർ സ്വന്തമാക്കിയത്. 200 മില്യൻ ഡോളർ (ഏകദേശം 1,950 കോടി രൂപ) ആണ് താരത്തിന് ക്ലബ് നൽകാനിരിക്കുന്ന വാർഷിക പ്രതിഫലം.
അൽ നസ്റിലേക്ക് എത്തിയതിന് പിന്നാലെ സൗദിയിൽ ക്രിസ്റ്റ്യാനോയുടെ പുതിയ ജഴ്‌സി വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി റോണോ ആരാധകരാണ് താരത്തിന്റെ പുതിയ ജഴ്‌സി വാങ്ങാനെത്തുന്നതെന്ന് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അൽ നസ്റിന്റെ മെഗാസ്‌റ്റോറിലേക്കാണ് ആരാധകക്കൂട്ടം ഒഴുകിയെത്തുന്നത്.
Read Also: ‘ഇംഗ്ലണ്ട് എഫ് എയുടെ വിലക്ക്’ അൽ-നസറിൽ ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം വൈകും
പലരും നീണ്ട ക്യൂ മണിക്കൂറുകളോളം നിന്നാണ് സ്‌റ്റോറിൽ നിന്ന് ജഴ്‌സി വാങ്ങാനെത്തുന്നത്. 300 റിയാലാണ് ക്രിസ്റ്റ്യായാനോയുടെ പുതിയ ജഴ്‌സിയുടെ വില. അൽ നസ്റിന്റെ സ്റ്റോറിൽ ജഴ്‌സി വാങ്ങാനെത്തുന്ന റോണോ ആരാധകരുടെ ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിച്ചുതുടങ്ങി. വരും ദിവസങ്ങളിലും സ്റ്റോറിൽ തിരക്ക് വർധിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
അതിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസർ ടീമിലെത്തിയതിന് പിന്നാലെ ക്ലബിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വൻ കുതിപ്പാണ്. നാല് ഇരട്ടി ഫോളോവേഴ്സാണ് വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലുണ്ടാക്കിയത്. താരം ക്ലബിൽ ചേർന്ന വാർത്തകൾ ഔദ്യോഗികമായി പുറത്തുവിടുമ്പോൾ അൽ നസ്റിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 8.60 ലക്ഷം ഫോളോവർമാരായിരുന്നു. എന്നാൽ ഇപ്പോൾ അത് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ 3.1 മില്യനാണ്.
അൽ നസ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റം വൈകും. ആരാധകനോട് മോശമായി പെരുമാറിയ സംഭവത്തിലാണ് വിലക്ക്. വിഷയത്തിൽ റൊണാൾഡോ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രണ്ട് കളിയിൽ വിലക്കേർപ്പെടുത്തിയത്. ഇതോടെ ജനുവരി അഞ്ചിനും പതിനാലിനുമുള്ള അൽ നസ്റിൻറെ മത്സരങ്ങൾ റൊണാൾഡോയ്ക്ക് നഷ്ടമാവും.
Story Highlights: al nassr cristiano ronaldo lionel messi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here