Advertisement

എല്ലാം ക്ലീന്‍ ക്ലീന്‍…പുതുവത്സരാഘോഷങ്ങള്‍ക്ക് പിന്നാലെ മുഖംമിനുക്കി ദുബായി നഗരം

January 2, 2023
2 minutes Read
Dubai removes all waste from new tear shows

പുതുവത്സരാഘോഷങ്ങള്‍ക്ക് പിന്നാലെ ദുബായി നഗരം വൃത്തിയോടെ ഒരുങ്ങുന്നു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എല്ലായിടത്തുമുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തതായി ദുബായി മുനിസിപ്പാലിറ്റി അറിയിച്ചു. തൊണ്ണൂറോളം പരിശോധനകളും നിരീക്ഷണങ്ങളും ഇതിന്റെ ഭാഗമായി നടത്തി. മുനിസിപ്പാലിറ്റി ജീവനക്കാര്‍ രാവിലെ ആറ് മണിക്ക് മുന്‍പ് തന്നെ നൂറിലധികം ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഫീല്‍ഡ് ക്ലീനിങ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

2,241 തൊഴിലാളികള്‍, 166 സൂപ്പര്‍വൈസര്‍മാര്‍, 189 സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന മുനിസിപ്പാലിറ്റിയുടെ ശുചീകരണ സംഘങ്ങളില്‍ സ്വകാര്യ മേഖലയിലെ കമ്പനികളുമായി ഏകോപിപ്പിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പടക്കകടകളില്‍ നിന്നുള്ള മാലിന്യങ്ങളും പൂര്‍ണമായി നീക്കം ചെയ്തു.

അതേസമയം റെക്കോര്‍ഡുകള്‍ തകര്‍ത്തായിരുന്നു ഇത്തവണ യുഇഎ പുതുവര്‍ഷത്തെ വരവേറ്റത്. മൂന്ന് ലോക റെക്കോര്‍ഡുള്‍പ്പെടെ വര്‍ണാഭമായ കരിമരുന്ന് പ്രയോഗങ്ങളും കലാപ്രകടനങ്ങളുമായി വിപുലമായ ആഘോഷങ്ങള്‍ക്കാണ് യുഇഎ സാക്ഷ്യം വഹിച്ചത്. അതില്‍ വേറിട്ട് നിന്നതാകട്ടെ ബുര്‍ജ് ഖലീഫയും.

Read Also: ദുബായിൽ മദ്യത്തിന് 30 ശതമാനം നികുതി ഒഴിവാക്കി

ലേസര്‍ ഷോയും, കരിമരുന്ന് പ്രയോഗങ്ങളുമായി ഏറ്റവും വലിയ ന്യൂ ഇയര്‍ ആഘോഷമൊരുക്കി റെക്കോര്‍ഡിട്ടിരിക്കുകയാണ് ബുര്‍ജ് ഖലീഫ. ബുര്‍ജ് അല്‍ അറബ്, ദുബായ് ഫ്രെയിം. ഗ്ലോബല്‍ വില്ലേജ് തുടങ്ങി മുപ്പത്തിലേറെ ഇടങ്ങളിലാണ് ദുബായിയില്‍ വെടികെട്ട് ഒരുക്കിയത്. ലക്ഷക്കണക്കിന് ആളുകളാണ് നാല്‍പത്തഞ്ചിലേറെ ഇടങ്ങളിലായി നടന്ന ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത്.

Story Highlights: Dubai removes all waste from new tear shows

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top