Advertisement

‘ഏതെങ്കിലും താത്പര്യത്തിന്റെ പേരിൽ ഇല്ലാതായി പോകേണ്ട ജന്മമായിരുന്നില്ല നയനയുടേത്’; അടിയന്തിര ഇടപെടൽ വേണം: വിധു വിൻസെന്റ്

January 2, 2023
Google News 3 minutes Read

ഏതെങ്കിലുമൊക്കെ താല്പര്യത്തിന്റെ പേരിൽ പൊടുന്നനെ ഇല്ലാതായി പോകേണ്ട ജന്മമായിരുന്നില്ല നയനയുടേതെന്ന് സംവിധായിക വിധു വിൻസെന്റ്. അടിയന്തിരമായി ഈ വിഷയത്തിൽ ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ ഉണ്ടായേ തീരൂവെന്നും വിധു വിൻസെന്റ് പറഞ്ഞു. നയനയുടെ ചില സുഹൃത്തുക്കളുടെ പക്കൽ നേരത്തേ തന്നെ ഈ റിപ്പോർട്ട് എത്തിയിരുന്നു എന്നാണ് ഇപ്പോൾ മനസിലാവുന്നത്. (home ministry intervention on nayana sooryan death report says vidhu vincent)

കഴുത്ത് ഞെരിഞ്ഞും ആന്തരികാവയവങ്ങൾ തകർന്നുമാണ് നയന മരണപ്പെട്ടതെങ്കിൽ ഉറപ്പായും അവരുടെ മരണം അന്വേഷണ വിധേയമാക്കണം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശ്വസിക്കാമെങ്കിൽ ആരാണ് ഇതിന് പിന്നിൽ. ഇതൊക്കെ അറിയാനുള്ള അവകാശം ഞങളെല്ലാമടക്കമുള്ള അവളുടെ സുഹൃത്തുക്കൾക്കും കുടുംബക്കാർക്കുമുണ്ടെന്നും വിധു വിൻസെന്റ് ഫേസ്ബുക്കിൽ കുറിച്ചു.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

വിധു വിൻസെന്റ് ഫേസ്ബുക്കിൽ കുറിപ്പ് ഇങ്ങനെ:

‘അന്തരിച്ച സംവിധായിക നയന സൂര്യന്റെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ് മാർട്ടം റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. നയനയുടെ ചില സുഹൃത്തുക്കളുടെ പക്കൽ നേരത്തേ തന്നെ ഈ റിപ്പോർട്ട് എത്തിയിരുന്നു എന്നാണ് ഇപ്പോൾ മനസിലാവുന്നത്. കഴുത്ത് ഞെരിഞ്ഞും ആന്തരികാവയവങ്ങൾ തകർന്നുമാണ് നയന മരണപ്പെട്ടതെങ്കിൽ ഉറപ്പായും അവരുടെ മരണം അന്വേഷണ വിധേയമാക്കണം. അതിനുള്ള ബാധ്യത ഇവിടുത്തെ നിയമ സംവിധാനങ്ങൾക്കുണ്ട്. ഷുഗർ ലെവൽ താഴ്ന്ന് കുഴഞ്ഞ് വീണ് മരിച്ചതെന്നാണ് ഞാനടക്കമുള്ള പലരും അന്നറിഞ്ഞത്, പോസ്റ്റ് മാർട്ടം കഴിഞ്ഞ് ബോഡി കൊണ്ടുവരുമ്പോഴും ആ നറേറ്റീവാണ് എല്ലാവരും കേട്ടത്.. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്? പോസ്റ്റ് മാർട്ടം റിപ്പോർട്ട് വിശ്വസിക്കാമെങ്കിൽ ആരാണ് ഇതിന് പിന്നിൽ ? ഇതൊക്കെ അറിയാനുള്ള അവകാശം ഞങളെല്ലാമടക്കമുള്ള അവളുടെ സുഹൃത്തുക്കൾക്കും കുടുംബക്കാർക്കുമുണ്ട്. ഏതെങ്കിലുമൊക്കെ താല്പര്യത്തിന്റെ പേരിൽ പൊടുന്നനെ ഇല്ലാതായി പോകേണ്ട ജന്മമായിരുന്നില്ല നയനയുടേത്… അടിയന്തിരമായി ഈ വിഷയത്തിൽ ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ ഉണ്ടായേ തീരൂ.,’

കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിനുചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റീമീറ്റര്‍വരെ നീളമുള്ള മുറിവുകളുണ്ട്. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തില്‍ ആന്തരീകാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. ക്ഷതമേറ്റാണ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Story Highlights: home ministry intervention on nayana sooryan death report says vidhu vincent

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here