ലീഗ് വിളിച്ച മുസ്ലീം കോർഡിനേഷൻ യോഗത്തിന് മുജാഹിദ് വിഭാഗം പങ്കെടുക്കില്ല

ലീഗ് വിളിച്ച യോഗത്തിന് മുജാഹിദ് വിഭാഗം പോകില്ല. ലീഗ് ഇന്ന് വിളിച്ച മുസ്ലീം കോർഡിനേഷൻ യോഗത്തിൽ നിന്ന് മുജാഹിദ് വിഭാഗം വിട്ടു നിൽക്കും. മുജാഹിദ് സമ്മേളനത്തിൽ നിന്ന് സാദിഖലി തങ്ങൾ പിന്മാറിയിരുന്നു. ഇതിലുള്ള പ്രതിഷേധം അറിയിക്കാനാണ് യോഗം ബഹിഷ്കരിച്ചത്. ജെൻഡർ ന്യൂട്രാലിറ്റി, ഏക സിവിൽകോഡ്വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. മറ്റ് ചില സംഘടനകൾ കൂടി യോഗത്തിന് എത്തില്ല.
ബിജെപി നേതാക്കളെ സമ്മേളനത്തിലേക്ക് ക്ഷണിച്ചതാണ് ബഹിഷ്‌കരണത്തിന് ഒരു കാരണമായി പാണക്കാട് തങ്ങള്‍ കുടുംബം പറഞ്ഞത്. സമസ്ത ഇകെ വിഭാഗത്തിന്റെ സമ്മര്‍ദ്ദവും പാണക്കാട് തങ്ങള്‍മാരുടെ പിന്മാറ്റത്തിന് കാരണമായിട്ടുണ്ട്.
Read Also: ഒരു സമുദായത്തിന് മാത്രമായി ആർഎസ്എസിനെ ചെറുക്കാനാകില്ല; ലീഗ് നേതാക്കൾക്ക് വിമർശനവുമായി പിണറായി
Story Highlights: Muslim Religious Organisatin Meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here