Advertisement

ഒരു സമുദായത്തിന് മാത്രമായി ആർഎസ്എസിനെ ചെറുക്കാനാകില്ല; ലീഗ് നേതാക്കൾക്ക് വിമർശനവുമായി പിണറായി

January 1, 2023
Google News 2 minutes Read
Pinarayi Vijayan criticizes fr theodacious d'cruz vizhinjam

പി.കെ.കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി ലീഗ് നേതാക്കൾക്ക് വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുജാഹിദ്ദീൻ വേദിയിൽ സിപിഐഎമ്മിനെ വിമർശിച്ചത് ശരിയായില്ല. ഒരു സമുദായത്തിന് മാത്രമായി ആർഎസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുത്. മതേതര കക്ഷികൾ ഒന്നിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു ( Pinarayi vijayan criticized the league leaders ).

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

കെഎൻഎം വേദിയിൽ പി.കെ.ബഷീറും പി.കെ.ഫിറോസും സിപിഐഎമ്മിനെതിരെ വിമർശനം ഉയർത്തിയിരുന്നു. ഇതിനെതിരെ മുസ്ലീം ലീ​ഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി വേദിയിൽ ഇരിക്കെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. തീവ്ര ചിന്താഗതി സമുദായത്തിന് തന്നെ അപകടമാകുമെന്നും മുഖ്യമന്ത്രി മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവെ പറഞ്ഞു.

സംഘപരിവാറിനെ ചെറുക്കുന്നതില്‍ സിപിഐഎം പിന്നോട്ടുപോയി എന്നായിരുന്നു കെഎന്‍എം വേദിയില്‍ പി.കെ.ബഷീറും പി.കെ.ഫിറോസും വിമര്‍ശനം ഉന്നയിച്ചത്.

Story Highlights: Pinarayi vijayan criticized the league leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here