Advertisement

മിൽമ തിരുവനന്തപുരം മേഖലയിലെ സമരക്കാരുടെ ആവശ്യങ്ങൾ ഇന്ന് ബോർഡ് യോഗത്തിൽ ചർച്ച ചെയ്യും

May 15, 2024
Google News 1 minute Read
milma thiruvananthapuram protest board meeting

മിൽമ തിരുവനന്തപുരം മേഖലയിലെ തൊഴിലാളി സമരം ഒത്തുതീർപ്പായതിന് പിന്നാലെ സമരക്കാരുടെ ആവശ്യങ്ങൾ ഇന്ന് ബോർഡ് യോഗത്തിൽ ചർച്ച ചെയ്യും. മിൽമ തിരുവനന്തപുരം മേഖല ചെയർപേഴ്സനുമായുള്ള മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിലാണ് സിഐടിയു ഐ എൻ ടി യു സി സംഘടനകളിലെ തൊഴിലാളികൾ ഇന്നലെ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സമരം അവസാനിപ്പിച്ചതിന് പിന്നാലെ അർധരാത്രിയോടെ തൊഴിലാളികൾ ജോലിയിൽ പ്രവേശിച്ചു.

തൊഴിലാളികളുടെ സ്ഥാനക്കയറ്റത്തിൽ ഇന്ന് രാവിലെ 11ന് മിൽമ ബോർഡ് യോഗം ചേർന്ന് തീരുമാനമെടുക്കും. തിരുവനന്തപുരം മേഖലയിലെ ജീവനക്കാർക്ക് പ്രമോഷൻ നൽകുന്നില്ല എന്ന് ആരോപിച്ചായിരുന്നു തൊഴിലാളികളുടെ സമരം. പാൽ വിതരണം ഉൾപ്പെടെ പ്രതിസന്ധിയിലാകും എന്ന് കണ്ടതോടെയാണ് മിൽമ തൊഴിലാളികളുമായി ചർച്ചയ്ക്ക് തയ്യാറായത്. ഇൻ്റർവ്യൂ തടഞ്ഞതിൽ 40 തൊഴിലാളികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസ് പിൻവലിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും.

Story Highlights: milma thiruvananthapuram protest board meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here