പ്രധാനമന്ത്രി മോദിയ്‌ക്കെതിരായ മത്സരത്തിന് പത്രിക സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്ന പരാതിയുമായി കൊമേഡിയന്‍ ശ്യാം രംഗീല

പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തന്നെ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കൊമേഡിയന്‍ ശ്യാം രംഗീല. ഈ മാസം 10-ാം തിയതി മുതല്‍ പത്രിക നല്‍കാന്‍ താന്‍ ശ്രമിക്കുകയായിരുന്നെന്നും എന്നാല്‍ ഒഴിവുകഴിവുകള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ തന്റെ പത്രിക സ്വീകരിച്ചില്ലെന്നുമാണ് ശ്യാമിന്റെ പരാതി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിക്കുന്ന മോക്ക് വിഡിയോകളിലൂടെ ശ്രദ്ധ നേടിയ ശ്യാം താന്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ മത്സരിക്കുമെന്ന് മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ജനാധിപത്യത്തെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുന്നത് താന്‍ സ്വന്തം കണ്ണുകൊണ്ട് കണ്ടെന്ന് പത്രിക സമര്‍പ്പിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട ശേഷം ശ്യാം രംഗീല പ്രതികരിച്ചു. (Comedian Shyam Rangeela Alleges Barred From Contesting Against Modi In Varanasi)
തന്നെപ്പോലെ നിരവധി പേരെ പ്രധാനമന്ത്രിയ്‌ക്കെതിരെ മത്സരിക്കുന്നതില്‍ നിന്ന് വാരണസിയിലെ ജില്ലാ മജിസ്‌ട്രേറ്റ് നിരുത്സാഹപ്പെടുത്തുന്നുണ്ടെന്നും ശ്യാം രംഗീല ആരോപിച്ചു. ചിലരെ ഓഫിസിന്റെ പരിസരത്തുപോലും പ്രവേശിപ്പിക്കുന്നില്ലെന്നും ശ്യാം പറഞ്ഞു. വിഷയത്തില്‍ ശ്യാം രംഗീല തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
29 വയസുകാരനായ ശ്യാം രംഗീല പ്രധാനമന്ത്രിയെ അനുകരിച്ചതിന്റെ പേരില്‍ നിരവധി സൈബര്‍ ആക്രമണങ്ങളും നേരിട്ടിട്ടുണ്ട്. ഇനി വേദികളില്‍ മോദിയെ അനുകരിക്കരുതെന്ന് തനിക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് ശ്യാം വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസും എതിര്‍പ്പറിയിച്ചിട്ടുണ്ട്. മോദി എന്തിനാണ് ജനങ്ങളെ ഭയപ്പെടുന്നതെന്നും ആരുവേണമെങ്കിലും മത്സരിക്കട്ടേ എന്ന വെല്ലുവിളി ഏറ്റെടുക്കുകയല്ലേ വേണ്ടതെന്നും കോണ്‍ഗ്രസ് നേതാവ് സുരേന്ദ്ര രജ്പുത് കുറ്റപ്പെടുത്തി.
Story Highlights : Comedian Shyam Rangeela Alleges Barred From Contesting Against Modi In Varanasi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here