മന്ത്രിസഭാ യോഗം നാളെ; മുഖ്യമന്ത്രി സിംഗപ്പൂരിൽ നിന്ന് ഓൺലൈനായി പങ്കെടുക്കും

നാളെ മന്ത്രിസഭാ യോഗം ചേരും. രാവിലെ 9.30 ക്ക് ഓൺലൈൻ വഴി യോഗം. മുഖ്യമന്ത്രി സിംഗപ്പൂരിൽ നിന്ന് ഓൺ ലൈൻ വഴി പങ്കെടുക്കും. മുഖ്യമന്ത്രിയുടെ വിദേശ യാത്ര കാരണം കഴിഞ്ഞ ആഴ്ച ക്യാബിനറ്റ് ചേർന്നിരുന്നില്ല.
കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഓണ്‍ലൈനായി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് മന്ത്രിസഭാ യോഗം മാറ്റി വയ്ക്കുകയായിരുന്നു.സ്വകാര്യ ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയും കുടുംബവും കഴിഞ്ഞയാഴ്ചയാണ് വിദേശത്തേയ്ക്ക് യാത്ര തിരിച്ചത്.
16 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തുക. യാത്ര കഴിഞ്ഞ് 21 ന് കേരളത്തില്‍ മടങ്ങിയെത്തും. സാധാരണ ഔദ്യോഗിക യാത്രയ്ക്കായി മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോള്‍ സര്‍ക്കാര്‍ തന്നെ അറിയിപ്പ് പുറപ്പെടുവിക്കാറുണ്ട്.
പക്ഷേ അനൗദ്യോഗിക സ്വകാര്യ യാത്രയായതിനാല്‍ അത്തരം അറിയിപ്പുകള്‍ ഒന്നും ഇത്തവണ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്സും ബിജെപിയും രംഗത്ത് എത്തിയിരുന്നു.
Story Highlights : Kerala Ministry Cabinet Tommorow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here