Advertisement

പ്രധാനമന്ത്രി മോദിയുടെ ആസ്തി 3.02 കോടി; ഭാര്യ യശോദാബെന്നിന്റെ പേരും വാരണസിയില്‍ മോദി നല്‍കിയ സത്യവാങ്മൂലത്തില്‍

May 14, 2024
Google News 3 minutes Read
PM Modi declares assets worth ₹3.02 crore, owns no house or car

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയിലെ വിവരങ്ങള്‍ പുറത്തു വന്നു. 3.02 കോടിയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പ്രധാനമന്ത്രി പറയുന്നു. 2.86 കോടി രൂപ എസ്.ബി.ഐയില്‍ സ്ഥിരനിക്ഷേപവും നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്‌സില്‍ നിക്ഷേപമായി 9.12 ലക്ഷം രൂപയുമുണ്ട്. 52,920 രൂപ പണമായും 2.68 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങളും കൈവശമുണ്ട്. (PM Modi declares assets worth ₹3.02 crore, owns no house or car)

2018-19 സാമ്പത്തിക വര്‍ഷത്തിലെ 11.14 ലക്ഷത്തില്‍ നിന്നും 2022-23 വര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ വരുമാനം 23.56 ലക്ഷമായി ഉയര്‍ന്നു.ശമ്പളവും നിക്ഷേപത്തില്‍ നിന്നുള്ള പലിശയുമാണ് പ്രധാന വരുമാന മാര്‍ഗമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വന്തം പേരില്‍ ലോണുകളോ ക്രിമിനല്‍ കേസുകളോ ഇല്ല ,സ്വന്തമായി സ്ഥലമോ, വീടോ കാറോ ഇല്ല.ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എ ബിരുദവുംഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവുമാണ് വിദ്യാഭ്യാസ യോഗ്യത.ഭാര്യ യശോദാബെന്നിന്റെ പേര് പത്രികയില്‍നല്‍കിയിട്ടുണ്ടെങ്കിലും, അവരുടെ ജോലിയോ സ്വത്തു വിവരങ്ങളോ അറിയില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

വാരണാസിയില്‍ ഇത് മോദിയുടെ മൂന്നാമങ്കമാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നല്‍കിയ പൂജാരിയും ഇന്ന് പത്രിക സമര്‍പ്പിക്കവേ പ്രധാനമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി വാരാണസിയില്‍ ഇന്നലെ മോദി റോഡ് ഷോ നടത്തി. യുപി മുഖ്യമന്ത്രി യോഗി അടിത്യനാഥിനൊപ്പം ആയിരുന്നു 5കി.മി. നീണ്ട റോഡ് ഷോ നടത്തിയത്.

Story Highlights : PM Modi declares assets worth ₹3.02 crore, owns no house or car

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here