Advertisement

‘അങ്ങേയറ്റം അൽപ്പത്തരം’; എൻഎസ്എസ് വേദിയിലെ തരൂരിന്റെ പ്രസംഗത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ്

January 2, 2023
Google News 2 minutes Read

മന്നം ജയന്തിയോടനുബന്ധിച്ച് എൻഎസ്എസ് ആസ്ഥാനത്ത് ശശി തരൂർ നടത്തിയ പ്രസംഗത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ. തരൂരിന്റെ പ്രസംഗം അങ്ങേയറ്റം അൽപ്പത്തരമായിപ്പോയി എന്നാണ് ബിനു തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. (youth congress general secretary criticized shashi tharoor)

രാഷ്ട്രീയ പാർട്ടിയിൽ എന്നല്ല സമൂഹത്തിന്റെ ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അവരവരുടെ ഇടങ്ങളിൽ മൽസരങ്ങൾ ഉണ്ടാവാറുള്ളത് സ്വഭാവികമാണ് . അത് ജാതീയമായ കുശുമ്പിന്റെ പേരിലാണ് എന്ന് തരൂരിനെ പോലെ നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് എന്ന് അവകാശപെടുന്ന ആൾ പറയുന്നത് അൽപത്തരമാണെന്നും ബിനു ചുള്ളിയിൽ ഫേസ്ബുക്കിൽ കുറിച്ചു.

ബിനു ചുള്ളിയിൽ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

‘രാഷ്ട്രീയ പാർട്ടിയിൽ എന്നല്ല സമൂഹത്തിന്റെ ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അവരവരുടെ ഇടങ്ങളിൽ മൽസരങ്ങൾ ഉണ്ടാവാറുള്ളത് സ്വഭാവികമാണ് . അത് ജാതീയമായ കുശുമ്പിന്റെ പേരിലാണ് എന്ന് തരൂരിനെ പോലെ നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് എന്ന് അവകാശപെടുന്ന ആൾ പറയുന്നത് അൽപത്തരമാണ്’, ബിനു ചുള്ളിയിൽ പറഞ്ഞു.

ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടായെന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് 80 വർഷങ്ങൾക്ക് മുമ്പ് പറഞ്ഞതാണ്. എന്നാൽ രാഷ്ട്രീയത്തിൽ ഇപ്പോൾ താൻ അത് അനുഭവിക്കുന്നുണ്ടെന്നായിരുന്നു ശശി തരൂരിന്റെ പ്രസംഗം. മുമ്പും പെരുന്നയിൽ വന്നിട്ടുണ്ടെങ്കിലും മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുക്കുന്നത് ഇത് ആദ്യമാണെന്നും തരൂർ പറഞ്ഞു.

Story Highlights: youth congress general secretary criticized shashi tharoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here