കലോത്സവ വേദിയിൽ ചിലങ്ക കെട്ടണമെന്ന് ആഗ്രഹം; സിബിഎസ്ഇയിൽ നിന്ന് സർക്കാർ സ്‌കൂളിൽ ചേരാൻ ആഗ്രഹിച്ച് ഒരു പെൺകുട്ടി

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം തൊട്ട് അരികിലെത്തിയപ്പോൾ നേരിട്ട് കാണാൻ എത്തിയിരിക്കുകയാണ് ആർദ്ര എന്ന നർത്തകി. സി.ബി.എസ്.ഇ വിദ്യാർത്ഥിനിയായ ആർദ്ര കലോത്സവ നഗരിയിൽ ചിലങ്ക കെട്ടി തന്റെ ആഗ്രഹം സഫലീകരിക്കുകയാണ്. സംസ്ഥാന കലോത്സവ വേദിയിൽ കയറണമെന്ന ആഗ്രഹത്താൽ അടുത്ത വർഷം സർക്കാർ സ്‌ക്കൂളിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് ഈ പ്ലസ് വൺ വിദ്യാർത്ഥി. ( cbse student ardra to join state govt school )
നൃത്തം നെഞ്ചോട് ചേർത്ത് നൃത്തത്തിൽ അലിഞ്ഞ് ജീവിക്കുന്ന ആർദ്ര സിബിഎസ്ഇയിലാണ് പഠനം. അതിനാൽ സംസ്ഥാന സ്‌കൂൾ കലോത്സവം എന്ന വേദി ആർദ്രക്ക് സ്വപ്നം മാത്രമാണ്. ‘ഇവിടെ വന്നപ്പോൾ എല്ലാവരുടേയും ഉത്സാഹമെല്ലാം കാണുമ്പോൾ ഭയങ്കര എനർജിയാണ്’- ആർദ്ര പറയുന്നു
ദേശീയ സംസ്ഥാനതലത്തിൽ നൃത്തത്തിന് ഏറെ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ആർദ്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് സംസ്ഥാന സ്‌കൂൾ കലോത്സവവേദി.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
‘ഇതപോലൊരു വേദിയിൽ കളിക്കാൻ പറ്റാത്തതിൽ വിഷമമുണ്ട്. ഇപ്പോൾ ഞാൻ പ്ലസ് വൺ ആണ്. അടുത്ത വർഷം പ്ലസ് ടുവിന് ഈ വേദിയിൽ വന്ന് കളിക്കണമെന്നുണ്ട്’- ആർദ്ര പറഞ്ഞു.
കോഴിക്കോട് മലാപ്പറമ്പ് സ്വദേശിനിയായ ആർദ്ര പ്ലസ് വിദ്യാർത്ഥിനിയാണ്. സ്വന്തം തട്ടകത്തിലെ കലോത്സവത്തെ അത്രയേറെ അഗ്രഹത്തോടെയും, കൗതുകത്തോടെയുമാണ് ഈ മിടുക്കി നോക്കി കാണുന്നത്.
Story Highlights: cbse student ardra to join state govt school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here