Advertisement

സിറ്റി ഫ്ളവറിന്റെ പുതിയ ശാഖ റിയാദ് പ്രവിശ്യയിലെ ദവാദ്മിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു

January 3, 2023
2 minutes Read
City Flower's new branch opens in dawadmi riyadh

പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല സിറ്റി ഫ്ളവറിന്റെ പുതിയ ശാഖ റിയാദ് പ്രവിശ്യയിലെ ദവാദമിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ ഫൈസലിയ സ്ട്രീറ്റിലാണ് സിറ്റി ഫല്‍ര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ഒരുക്കിയിട്ടുളളത്. ജനവരി 4ന് വൈകീട്ട് 5ന് പുതിയ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സാധാരണക്കാരുടെ അഭിരുചിക്കനുസൃതമായി ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ എറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയാണ് സിറ്റി ഫല്‍റിന്റെ ലക്ഷ്യം. സൗദിയിലെ എല്ലാ പ്രവിശ്യകളിലും സിറ്റി ഫല്‍റിന്റെ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമാണ് ദവാദ്മിയിലെ പുതിയ സ്റ്റോര്‍.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് 150 റിയാലിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നൂറു റിയാല്‍ മാത്രം നല്‍കിയാല്‍ മതിയാകും. അമ്പത് റിയാല്‍ ഫ്രീ പര്‍ച്ചേസ് ലഭിക്കും. കൂടാതെ എല്ലാ ഡിപ്പാര്‍ട്ട്മെന്റിലും കില്ലര്‍ ഓഫറും പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വിപുലമായ വസ്ത്രശേഖരം, പാദരക്ഷകള്‍, ആരോഗ്യ, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കോസ്മെറ്റിക്സ്, വീട്ടുപകരണങ്ങള്‍, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഹോം ലിനന്‍, റോസ്റ്ററി, ചോേക്ലറ്റ് തുടങ്ങി അവശ്യമുള്ളതെല്ലാം ഒരുക്കിയിട്ടുണ്ട്.

Read Also: നിര്‍ബന്ധിത തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ്; പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പിഴ

വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ ശരിം അല്‍ ഗുറൈമീല്‍, സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹിം, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അഭിലാഷ് നമ്പ്യാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍ലാല്‍ എന്‍ എസ് എന്നിവര്‍ പങ്കെടുത്തു.

Story Highlights: City Flower’s new branch opens in dawadmi riyadh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top