Advertisement

‘ഏത് കുഴി?’ ഋഷഭ് പന്തിന് അപകടം സംഭവിച്ചത് റോഡിലെ കുഴി മൂലമെന്ന ആരോപണം തള്ളി ദേശീയപാത അതോറിറ്റി

January 3, 2023
Google News 3 minutes Read

ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടമുണ്ടാകാന്‍ കാരണമായത് റോഡിലെ കുഴിയാണെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ ദേശീയ പാത അതോറിറ്റി. പന്തിന് അപകടം സംഭവിച്ച് റോഡില്‍ കുഴികളൊന്നും ഉണ്ടായിരുന്നില്ലെന്നും പിന്നെ ഏത് കുഴിയെക്കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും ദേശീയ പാത അതോറിറ്റി തിരിച്ചടിച്ചു. (Highway Body Counters Chief Minister On Rishabh Pant Crash)

ചികിത്സയില്‍ കഴിയുന്ന പന്തിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷമാണ് റോഡിലെ കുഴികളാണ് അപകടത്തിന് കാരണമായതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞത്. റോഡിലെ കുഴികണ്ട് വാഹനം വെട്ടിച്ചതാണ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെടാനും കത്താനും കാരണമായതെന്ന് ധാമി പറഞ്ഞു.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

ഹൈവേയോട് ചേര്‍ന്ന് കാനയുണ്ട്. പന്തിന് അപകടം സംഭവിച്ച് റോഡ് താരതമ്യേനെ ഇടുങ്ങിയതായിരുന്നെന്നും ദേശീയ പാത അതോറിറ്റി പറഞ്ഞു. കുഴികള്‍ ഇപ്പോഴാണ് അടച്ചതെന്ന ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും അതോറിറ്റി വ്യക്തമാക്കി.

ഡല്‍ഹിഡെറാഡൂണ്‍ ഹൈവേയില്‍ വച്ചാണ് ഋഷഭിന് അപകടമുണ്ടാകുന്നത്. അവിടുത്തെ കുഴിയെ വെട്ടിക്കാന്‍ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് കാര്‍ അപകടത്തില്‍പ്പെട്ടതെന്നായിരുന്നു ധാമിയുടെ വാദം. മാക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഋഷഭ് പന്തിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേയായിരുന്നു ധാമിയുടെ പരാമര്‍ശങ്ങള്‍.

Story Highlights: Highway Body Counters Chief Minister On Rishabh Pant Crash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here