‘നെടുമ്പാശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകാമായിരുന്നു’; ഉമ്മൻ ചാണ്ടി സർക്കാരിന് വിമർശനവുമായി കെ.മുരളീധരൻ

ഉമ്മൻ ചാണ്ടി സർക്കാരിന് പരോക്ഷ വിമർശനവുമായി കെ മുരളീധരൻ. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകാമായിരുന്നു. 4 വർഷം അതിനുള്ള സാഹചര്യമുണ്ടായിരുന്നു. എന്തുകൊണ്ട് സംസ്ഥാന സർക്കാർ അന്ന് ശുപാർശ ചെയ്തില്ല. അത് തന്റെ സ്വകാര്യ ദുഃഖമാണെന്നും മുരളീധരൻ വ്യക്തമാക്കി.
ബിജെപിയും സിപിഐഎമ്മും ജനങ്ങളിലിറങ്ങി പ്രവർത്തിക്കാൻ തുടങ്ങി.
കോൺഗ്രസ് ഇപ്പോഴും പുനഃസംഘടനയിൽ നിൽക്കുന്നു. ഇനിയൊരു തോൽവി താങ്ങാൻ കോൺഗ്രസിന് കരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ അടിത്തട്ട് ശക്തമാക്കണം.അത് തന്റെ നിർദേശമാണ്. പുനഃസംഘടന വൈകുന്നതിൽ അതൃപ്തിയുണ്ട്. അടിയന്തരമായി താഴെ തട്ടിലുള്ള കമ്മിറ്റികൾ പുതുക്കണം. വിമർശനം സ്വയം വിമർശനമാണ്. താഴെ തട്ടിൽ പുനഃസംഘടന അത്യാവശ്യമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷമേ ഉള്ളൂ. മുകളിൽ എടുത്ത തീരുമാനം താഴെ തട്ടിൽ നടപ്പാക്കണം. നിർജീവമായ താഴെ തട്ടിലെ കമ്മിറ്റി മാറ്റണം. ഇപ്പോഴത്തെ നേതൃത്വം മാറേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചു, കോടതിയുടെ അഭിപ്രായം വരും മുമ്പേ തീരുമാനം എടുത്തത് തെറ്റ്; കെ.മുരളീധരൻ
Story Highlights: K Muraleedharan criticize oommen chandy government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here