അതിരപ്പിള്ളിയിൽ തുമ്പിക്കൈയിൽ കുരുക്കുമായി കാട്ടാന അലയാൻ തുടങ്ങിയിട്ട് 5 വർഷം; ഇതുവരെ നടപടിയില്ല; ഒടുവിൽ ശ്രമം ആരംഭിച്ച് വനം വകുപ്പ്

അതിരപ്പിള്ളി പെരിങ്ങൽക്കുത്ത് റിസർവോയറിനടുത്താണ് തുമ്പിക്കൈ കുരുങ്ങിയ നിലയിൽ കാട്ടാന. പരിസ്ഥിതി പ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വി കെ ആരിദാണ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. ( knot in elephant trunk )
2018 ൽ ആണ് ആരിദ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. വനംവകുപ്പിനെ അറിയിച്ചിട്ടും ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം പാലക്കാടുനിന്നുള്ള സംഘം ഇതേസ്ഥിതിയിൽ ഈ ആനയെ കണ്ടിരുന്നു.
Read Also: നിലമ്പൂർ വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
ഇതിന് പിന്നാലെ, ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഇടപെടലിനെ തുടർന്ന് ആനയെ കണ്ടെത്തി കുരുക്കഴിക്കാൻ ശ്രമം തുടങ്ങി. വാഴച്ചാൽ ഡിഎഫ്ഒ ആർ ലക്ഷ്മിയുടെ നിർദേശ പ്രകാരം മൂന്ന് റേഞ്ചുകളിലെ ഉദ്യോഗസ്ഥർ വനമേഖലയിൽ തെരച്ചിൽ ആരംഭിച്ചു.
Story Highlights: knot in elephant trunk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here