കലോത്സവത്തിൽ ഇത്തവണയും പുതുമകളേതുമില്ലാതെ മിമിക്രി

സംസ്ഥാന കലോത്സവത്തിൽ ഇത്തവണയും കാണികൾക്ക് പുതുമയേതും നൽകാതെ മിമിക്രി അവതരണം. ഗണപത് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഹയർസെക്കൻഡറി മിമിക്രി മത്സരത്തിൽ ആൺകുട്ടികളുടെ മത്സര വിഭാഗത്തിൽ 14 മത്സരാർഥികളും പെൺകുട്ടികളുടെ മത്സര വിഭാഗത്തിൽ 14 മത്സരാർത്ഥികളും പങ്കെടുത്തു.
കാലാകാലങ്ങളായി പിന്തുടർന്ന് വരുന്ന അതേ ശൈലിയും ശബ്ദങ്ങളും കാണികൾക്ക് വിരസത പകർന്നു.പ്രമുഖ രാഷ്ട്രീയ നേതാക്കളും ,പക്ഷിമൃഗാദികളും,വെടിക്കെട്ടും, ബീറ്റുകളും ആയിരുന്നു അവതരിപ്പിച്ചവയിൽ ഭൂരിഭാഗവും.
Read Also: കലോത്സവം 2023; ആദ്യ ദിനം ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂര്‍ മുന്നില്‍
ആൺകുട്ടികളുടെ മത്സര വിഭാഗത്തിൽ തിരുവനന്തപുരം ഗവൺമെന്റ് എച്ച്.എസ്.എസ് നേടുവേലിയുടെ അഭിനന്ദ് എസ്.എസ്. ഒന്നാംസ്ഥാനം കരസ്ഥമാക്കി. പെൺകുട്ടികളുടെ മത്സരവിഭാഗത്തിൽ ഇടുക്കി ഗവൺമെന്റ് എച്ച്.എസ്.എസ്. കല്ലാറിന്റെ അധീന ജോസഫ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ കാണികൾ പ്രതീക്ഷിച്ചിരുന്ന ഒരു നിലവാരത്തിലേക്ക് ഉയരാൻ മത്സരത്തിന് സാധിക്കാത്തതിന്റെ പോരായ്മ ചർച്ച ചെയ്യപ്പെടേണ്ടതാണ്.
Story Highlights: Mimicry without any innovations kalolsavam 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here