Advertisement

4 റൺസ് വഴങ്ങി 3 വിക്കറ്റ്; അണ്ടർ 19 ടീം അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം

January 3, 2023
1 minute Read

അണ്ടർ 19 ടീമിലെ അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം നജ്ല സിഎംസി. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി-20യിൽ തകർത്ത് പന്തെറിഞ്ഞ നജ്ല 3 ഓവറിൽ വെറും 4 റൺസ് വഴങ്ങി വീഴ്ത്തിയത് 3 വിക്കറ്റ്. മലപ്പുറം തിരൂർ സ്വദേശിനിയായ നജ്ല ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. പിന്നീടുള്ള രണ്ട് മത്സരങ്ങൾ മഴ മൂലം മുടങ്ങുകയും ചെയ്തു. ഈ മാസം 14ന് ആരംഭിക്കുന്ന അണ്ടർ 19 ലോകകപ്പ് ടീമിൻ്റെ റിസർവ് നിരയിലും നജ്ല ഉൾപ്പെട്ടിട്ടുണ്ട്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 86 റൺസ് മാത്രമേ നേടാനായുള്ളൂ. മറുപടി ബാറ്റിംഗിൽ ഒന്ന് പതറിയെങ്കിലും ക്യാപ്റ്റൻ ഷഫാലി വർമ (29), വിക്കറ്റ് കീപ്പർ റിച്ച ഘോഷ് (15) എന്നിവരുടെ ഇന്നിംഗ്സ് ഇന്ത്യക്ക് നാല് വിക്കറ്റ് ജയം നേടിക്കൊടുത്തു. ഇതോടെ ഒരു മത്സരം കൂടി ശേഷിക്കെ ഇന്ത്യ പരമ്പര നേടി. ഓൾറൗണ്ടറായ നജ്ല ബാറ്റ് ചെയ്തില്ല.

Story Highlights: najla cmc under 19 3 wickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top