‘മാറുന്ന മുഖങ്ങൾ’; പ്രിയ വിജയൻ ശിവദാസിന്റെ ചെറുകഥ സമാഹാരം പ്രകാശനം ചെയ്തു
ശാസ്ത്ര സാങ്കേതിക മേഖലയലെ പ്രതിഭ ശാലികൾ എഴുത്തിലേക്ക് വരുന്നത് ഏറെ സന്തോഷകരമാണെന്ന് എഴുത്തുകാരനും സാഹിത്യ അക്കാദമി വൈസ് ചെയർമാനുമായ അശോകൻ ചെരുവിൽ. യുവ എഴുത്തുകാരി പ്രിയ വിജയൻ ശിവദാസ് എഴുതിയ ‘മാറുന്ന മുഖങ്ങൾ’ എന്ന ചെറുകഥ സമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യം ഞങ്ങളുടെ വിഷയമല്ല എന്ന് പറഞ്ഞു മാറി നിൽക്കുന്ന പ്രവണത ശാസ്ത്ര മേഖലയിൽ ഉള്ളവർക്ക് ഉണ്ടായിരുന്നു. അതിൽ നിന്നൊരു മാറ്റം കൊണ്ടുവരാൻ ഇപ്പോഴത്തെ യുവ എഴുത്തുകാർക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രതാരം ജയരാജ് വാര്യർ പുസ്തക പരിചയം നടത്തി കെ.രമ ടീച്ചർ, കെ. ജെ ജോണി, ബൈജു എൻ നായർ, കെ. അനശ്വര എന്നിവർ പങ്കെടുത്തു.
12 ചെറുകഥകൾ ആണ് സമാഹാരത്തിൽ ഉള്ളത്. കറന്റ് ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. കോസ്മോ ബുക്ക്സ് ആണ് വിതരണം.
Story Highlights: Short Stories of Priya Vijayan Sivadas released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here