അജ്മാനിൽ ഈ മാസം മുതൽ പുതിയ ബസ് നിരക്ക്

പുതിയ ബസ് നിരക്കുകൾ പ്രഖ്യാപിച്ച് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. ഈ മാസം 23 മുതൽ ഏകീകരിച്ച ബസ് നിരക്കുകൾ പ്രാബല്യത്തിൽ വരും. മസാർ കാർഡ് ഉപയോഗിച്ചോ, നേരിട്ട് പണം നൽകിയോ ബസ് ടിക്കറ്റ് എടുക്കാം. ( ajman new bus fare from jan 23 )
ദുബായിലേക്ക് പോകുന്ന ബസുകളിൽ ഒഴികെ മറ്റ് ബസുകളിലെല്ലാം നിരക്ക് പുതുക്കിയിട്ടുണ്ട്. ഈ നിരക്ക് ജനുവരി 23 മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ ബസ് നിരക്ക് മസാർ കാർഡ് വഴി നൽകിയാൽ 3 ദിർഹവും, പണമായി നൽകിയാൽ 5 ദിർഹവുമാണ്.
പബ്ലിക് ബസുകളിൽ പണമിടപാടിനായി ഉപയോഗിക്കുന്ന കാർഡാണ് മസ്സാർ കാർഡ്. ഓൺലൈൻ വഴിയും ബസ് സ്റ്റേഷനുകളിലൂടെയും മസാർ കാർഡുകൾ റീചാർജ് ചെയ്യാം. മസാർ കാർഡ് ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്നലെ അധികൃതർ 30 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരുന്നു.
www.ta.gov.ae എന്ന വെബ്സൈറ്റ് വഴി മസാർ കാർഡിന് അപേക്ഷിക്കാം.
Story Highlights: ajman new bus fare from jan 23
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here