Advertisement

ഇലന്തൂര്‍ നരബലി കേസ്; പ്രതി ലൈലയ്ക്ക് ജാമ്യമില്ല

January 4, 2023
2 minutes Read
Laila has no bail in human sacrifice case

ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.(Laila has no bail in human sacrifice case)

അഡ്വ. ബി എ ആളൂര്‍ ആണ് ലൈലയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ സിംഗിള്‍ ബെഞ്ചാണ് ലൈലയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രതിക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

Read Also: ഇലന്തൂര്‍ നരബലി; ഷാഫി ഒരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് ലൈലയുടെ മൊഴി

നേരത്തെ കീഴ്‌ക്കോടതിയും സമാനമായ തരത്തില്‍ ലൈലയുടെ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ലൈലയ്ക്ക് കൊലപാതകത്തില്‍ സജീവ പങ്കാളിത്തം ഉണ്ട്. പ്രതിക്കെതിരെ നിരവധി ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം സെപ്തംബറിലും ജൂണിലുമായിരുന്നു തൃശൂര്‍, എറണാകുളം സ്വദേശികളായ റോസ്ലിയെയും പദ്മയെയും കൊല ചെയ്തത്.

Story Highlights: Laila has no bail in human sacrifice case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top